സംസ്ഥാനത്തെ കന്യാസ്ത്രീമാരുടെ മരണം: കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണം; വാളയാർ കിഡ്‌സ് ഫോറം

സംസ്ഥാനത്തെ കന്യാസ്ത്രീമാരുടെ മരണം: കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണം; വാളയാർ കിഡ്‌സ് ഫോറം

സ്വന്തം ലേഖകൻ

കോട്ടയം: തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സന്യസിനി വിദ്യാർത്ഥിനി ദിവ്യ പി ജോണിയുടെ മരണം മുൻവിധി യോടെ അന്വേഷിക്കുന്ന പോലീസിന്റെ നിലപാടിൽ ജസ്റ്റീസ് ഫോർ വാളയാർ കിഡ്‌സ് ഫോറം അതിശക്തമായി പ്രതിഷേധിച്ചു.

കഴിഞ്ഞ അഞ്ചുവർഷങ്ങളായി സന്ന്യാസിനി വിദ്യാർത്ഥിനിയായിപെൺകുട്ടിയുടെ ജീവിതം മേയ് ഏഴിന് അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളിൽ അവസാനിക്കുകയായിരുന്നു. 21 വയസ് മാത്രമുണ്ടായിരുന്ന ആ വിദ്യാർത്ഥിനിയുടെ മരണ കാരണം പോലീസ് നേരായ നിലയിൽ അന്വേഷിച്ചു് യഥാർത്ഥ കുറ്റവാളികളെ, അവർ ആരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു പരമാവധി ശിക്ഷ നിയമപ്രകാരം കൊടുക്കേണ്ടുന്ന ചുമതല ഇവിടുത്തെ സർക്കാരിന്റേതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് അട്ടിമറിക്കുന്ന നിലപാടുകളാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെള്ളം കുറവുള്ള കിണറ്റിൽ ചുരിദാർ ബോട്ടം ഇല്ലാതെ ഒരു കാരണവും ഇല്ലാതെ പെൺകുട്ടി ചാടി ആത്മഹത്യ ചെയ്തെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. പോലീസ് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്.

ഈ കേസിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തേണ്ടത് പോലീസിന്റ ഉത്തരവാദിത്വമാണ്. സഭയുടെയോ രാഷ്ട്രിയ ഇടപെടലോ ഇല്ലാതെ ഈ കേസ് അന്വേഷിച്ചു് യഥാർത്ഥ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റീസ് ഫോർ വാളയാർ കിഡ്‌സ് ഫോറം ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായി വിജയനോട് ആവശ്യപ്പെടുന്നു.

മഠങ്ങളിൽ മുന്പുണ്ടായിട്ടുള്ള ഇത്തരം 16 ഓളം മരണങ്ങളിൽ,

1987: മഠത്തിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ലിൻഡ

1990: കൊല്ലം തില്ലേരിയിൽ കൊല്ലപ്പെട്ട സിസ്റ്റർ മഗ്‌ദേല

1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റർ അഭയ

1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ മേഴ്സി

1994: പുൽപള്ളി മരകാവ് കോൺവെൻറിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ആനീസ്

1998: പാലാ കോൺവെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റർ ബിൻസി

1998: കോഴിക്കോട് കല്ലുരുട്ടി കോൺവെൻറിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ജ്യോതിസ്

2000: പാലാ സ്‌നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ പോൾസി

2006: റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ ആൻസി വർഗീസ്

2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റർ ലിസ

2008: കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അനുപ മരിയ

2011: തിരുവനന്തപുരം പൂങ്കുളത്തെ കോൺവെന്റിലെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ മേരി ആൻസി

2015 സപ്തംബർ: പാലായിലെ ലിസ്യൂ കോൺവെന്റിൽ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അമല

2015 ഡിസംബർ: വാഗമൺ ഉളുപ്പുണി കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ലിസ മരിയ

2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുർ കോൺവെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റർ സൂസൻ മാത്യു,

യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയോ പ്രതികൾ ശിക്ഷിക്കപെടുകയോ ചെയ്തട്ടില്ല.

അതുകൊണ്ട് ഈ കേസിൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപെടുന്നു എന്ന് ഉറപ്പാക്കേണ്ടത് ഇന്നാട്ടിലെ ജനങ്ങളുടെയും സർക്കാരിന്റെയും കടമയാണ്. പോലീസിന്റ കള്ളകളി അവസാനിപ്പിച്ച് ദിവ്യയുടെ മരണത്തിന് ഉത്തരവാദിയായ എല്ലാവരെയും അറസ്റ്റ് ചെയ്ത് ജയിലിൽ ഇടണമെന്ന് ജസ്റ്റീസ് ഫോർ വാളയാർ കിഡ്‌സ് ഫോറം അതി ശക്തമായി അവശ്യ പെടുന്നു.