ഒന്നാം തീയതി ഡ്രൈ ഡേ ഒഴിവാക്കിയാല്‍ കൂടുതല്‍ വരുമാനം ഉണ്ടാകുമെന്ന് അഭിപ്രായം…! പുതിയ മദ്യനയ ചർച്ചകളിലേക്ക് കടന്ന് എക്സൈസ് വകുപ്പ്; ബാര്‍-ഡിസ്‍ലറി ഉടമകളുമായി മന്ത്രി ജൂണില്‍ ചര്‍ച്ച നടത്തും

ഒന്നാം തീയതി ഡ്രൈ ഡേ ഒഴിവാക്കിയാല്‍ കൂടുതല്‍ വരുമാനം ഉണ്ടാകുമെന്ന് അഭിപ്രായം…! പുതിയ മദ്യനയ ചർച്ചകളിലേക്ക് കടന്ന് എക്സൈസ് വകുപ്പ്; ബാര്‍-ഡിസ്‍ലറി ഉടമകളുമായി മന്ത്രി ജൂണില്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയ ചർച്ചകളിലേക്ക് കടന്ന് എക്സൈസ് വകുപ്പ്.

ഒന്നാം തിയതി ഡ്രൈ ഡേ ഒഴിവാക്കണമന്ന് നിർദേശമടക്കമാണ് സർക്കാരിന് മുന്നിലുള്ളത്. എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുമായി മന്ത്രി എം ബി രാജേഷ് ഇക്കാര്യത്തില്‍ ചർച്ച നടത്തി.

ഡ്രൈ ഡേ ഒഴിവാക്കിയാല്‍ കൂടുതല്‍ വരുമാനം ഉണ്ടാകുമെന്നാണ് നികുതി സെക്രട്ടറി യോഗത്തില്‍ ഉന്നയിച്ച അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ മാസത്തില്‍ ബാർ- ഡിസ്‍ലറി ഉടമകളുമായി മന്ത്രി ചർച്ച നടത്തും.
ജൂണ്‍ 10, 11 തിയതികളിലാകും ബാർ- ഡിസ്‍ലറി ഉടമകളുമായുള്ള മന്ത്രിയുടെ ചർച്ചയെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള ‘ഡ്രൈ ഡേ’ മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയാണ് എക്സൈസ് വകുപ്പിനോട് ശുപാര്‍ശ ചെയ്തത്. തിങ്കളാഴ്ച ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം ശക്തമായത്. എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വില കുറഞ്ഞ- വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച്‌ കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്.