play-sharp-fill
പത്തനംതിട്ടയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ടയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: യുവതിയെ ഭർത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയം അനില്‍കുമാറിന്റെയും ശകുന്തളയുടെയും ഇളയ മകള്‍ ആര്യ കൃഷ്ണയാണ് (22) മരിച്ചത്.

പയ്യനാമണ്‍ വേങ്ങത്തടിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ആര്യയും ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തില്‍ ആശിഷും. സംഭവസമയത്ത് ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍‍ കാണുന്നത്. പൊലീസ് എത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.