സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ച; എച്ച്‌ എടുക്കുന്നതിലും പ്രശനം; നവീകരിച്ച ട്രാക്കുകളും ഡ്രൈവിംഗ് ടെസ്റ്റില്‍ പരിഷ്ക്കാരങ്ങളും ആവശ്യമെന്ന് സിഎജി റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ച; എച്ച്‌ എടുക്കുന്നതിലും പ്രശനം; നവീകരിച്ച ട്രാക്കുകളും ഡ്രൈവിംഗ് ടെസ്റ്റില്‍ പരിഷ്ക്കാരങ്ങളും ആവശ്യമെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതില്‍ വീഴ്ചയുണ്ടാവുന്നുണ്ടെന്ന് സിഎജി റിപ്പോർട്ട്.

ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റോ, ഹെല്‍മെറ്റോ ആരും ധരിക്കാറില്ലെന്നും, ഡ്രൈവിംഗ് പരിശീലകർ പരീക്ഷകളില്‍ ഇടപെടുന്നുണ്ടെന്നും സിഎജിയുടെ പരിശോധന റിപ്പോർട്ടില്‍ പറയുന്നു.
ഡ്രൈവിംഗ് ടെസ്റ്റില്‍ പരിഷ്ക്കാരങ്ങളും നവീകരിച്ച ട്രാക്കുകളും ആവശ്യമാണെന്നും സി എ ജി ശുപാർശ ചെയ്തു.

സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ചയെന്ന് സി എ ജി. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റോ, ഹെല്‍മെറ്റോ ധരിക്കാറില്ലെന്നും ഡ്രൈവിംഗ് സ്കൂള്‍ അധികൃതർ പരീക്ഷകളില്‍ ഇടപെടുന്നുവെന്നും എ ജിയുടെ പരിശോധന റിപ്പോർട്ടില്‍ പറയുന്നു. നവീകരിച്ച ട്രാക്കുകളും ഡ്രൈവിംഗ് ടെസ്റ്റില്‍ പരിഷ്ക്കാരങ്ങളും ആവശ്യമാണെന്നും സി എ ജി ശുപാർശ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ 37 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലാണ് സി എ ജി പരിശോധന നടത്തിയത്. വർധിക്കുന്ന വാഹന അപകടങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡ്രൈവിംഗ് ടെസ്റ്റിംഗിലെ 9 അപര്യാപ്തകളാണ് പരിശോധനയില്‍ ചൂണ്ടികാണിക്കുന്നത്.

ഫോർവീല്‍ ടെസ്റ്റിനായുള്ള എച്ച്‌ ട്രാക്കിനൊപ്പം പാർക്കിംഗ് ട്രാക്ക് വേണമെന്നാണ് ചട്ടം. എന്നാല്‍ പരിശോധന നടത്തിയ 37 ഗ്രൗണ്ടില്‍ 34 ലും പാർക്കിങ് ട്രാക്ക് ഇല്ല.