ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസുകളിലും പരിശോധന
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സ്വകാര്യബസ് സ്റ്റാന്‍ഡുകളില്‍ മോട്ടര്‍ വാഹനവകുപ്പ് സ്‌ക്വാഡ് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ജോലി സമയത്ത് ഡ്രൈവര്‍ മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ അന്നത്തെ ട്രിപ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്ആര്‍ടിസി ജോലിക്കാര്‍ മന്യപിച്ചിട്ടുണ്ടേയെന്ന് പരിശോധിക്കാന്‍ എല്ലാ ഡിപ്പോകളിലും ബ്രെത്തലൈസര്‍ സ്ഥാപിക്കും. 20 എണ്ണം വാങ്ങിക്കഴിഞ്ഞെന്നും 50 എണ്ണം കൂടി ഈ മാസം തന്നെ വാങ്ങുമെന്നും മന്ത്രി പറഞ്ഞു.
മദ്യപിച്ചെന്നു ഡ്യൂട്ടിക്കു മുന്‍പുള്ള പരിശോധനയില്‍ കണ്ടെത്തിയാല്‍ ഒരു മാസവും സര്‍വീസിനിടയ്ക്കുള്ള പരിശോധനയില്‍ കണ്ടെത്തിയാല്‍ 3 മാസവുമാണ് സസ്‌പെന്‍ഷന്‍. താല്‍ക്കാലിക ജീവനക്കാരാണ് പിടിയിലാകുന്നതെങ്കില്‍ ജോലിയില്‍നിന്നു നീക്കും.
കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും അഗ്‌നിശമനയന്ത്രം (ഫയര്‍ എക്സ്റ്റിംഗ്വിഷര്‍) സ്ഥാപിക്കും. പുക കാണുമ്പോള്‍ തന്നെ ഇതുപയോഗിക്കുന്നതിന് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.