play-sharp-fill
ഫിലമെന്റ് ബൾബുകൾക്ക് പൂട്ടിട്ട് സംസ്ഥാന ബജറ്റ് ; നിരോധനം നവംബർ മുതൽ

ഫിലമെന്റ് ബൾബുകൾക്ക് പൂട്ടിട്ട് സംസ്ഥാന ബജറ്റ് ; നിരോധനം നവംബർ മുതൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫിലമെന്റ്് ബൾബുകൾക്ക് പൂട്ടിട്ട് സംസ്ഥാന ബജറ്റ്. കേരളത്തിൽ ഫിലമെന്റ് ബൾബുകളുടെ നിരോധനം നവംബർ മുതൽ. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് തന്റെ പതിനൊന്നാമത് ബജറ്റ് അവതരണം ആരംഭിച്ചത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നതന്നെും ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. അക്രമവും ഹിംസവും കർമമെന്ന് വിശ്വസിക്കുന്ന അണികളാണ് അവർക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


പെൻഷൻ വാങ്ങുന്നവർക്ക് ആശ്വാസമായി എല്ലാ ക്ഷേമ പെൻഷനുകളിലും 100 രൂപയുടെ വർദ്ധനവ്, ക്ഷേമ പെൻഷനുകൾ 1300 രൂപയാക്കി ഗ്രാമീണ റോഡ് പദ്ധതിക്ക് 1000 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തീരദേശ വികസനത്തിനും 1000 കോടി അനുവദിച്ചിട്ടുണ്ട്. 43 കിലോമീറ്ററുകളിൽ 10 ബൈപ്പാസുകളും, 53 കിലോമീറ്ററിൽ 74 പാലങ്ങളും സർക്കാർ കൊണ്ടുവരും,2020-21ൽ കിഫ്ബിയിൽ 20,000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകൾ കൂടി സർക്കാർ നൽകും, 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികൾ സർക്കാർ ആരംഭിക്കും, ഇതുവരെ ആരോഗ്യ പദ്ധതിക്ക് സംസ്ഥാന സർക്കാർ 9651 കോടി രൂപ ചിലവഴിച്ചിട്ടുണ്ടെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group