play-sharp-fill
ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് സ്വന്തം വീട്ടില്‍ നിന്ന് തുടക്കം; ബജറ്റിന് മുന്‍പ് വീട്ടിലെത്തിയവര്‍ക്ക് വിഭവസമൃദ്ധമായ പ്രാതലില്ല; ഐസകിന്റെ രീതി മാറ്റി ബാലഗോപാല്‍

ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് സ്വന്തം വീട്ടില്‍ നിന്ന് തുടക്കം; ബജറ്റിന് മുന്‍പ് വീട്ടിലെത്തിയവര്‍ക്ക് വിഭവസമൃദ്ധമായ പ്രാതലില്ല; ഐസകിന്റെ രീതി മാറ്റി ബാലഗോപാല്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

ബജറ്റ് ദിവസം രാവിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വിഭവ സമൃദ്ധമായ പ്രാതലായിരുന്നു തോമസ് ഐസകിന്റെ കാലത്തെ പതിവ്. ഇത് മാറ്റിയ സിപിഎം സെക്രട്ടേറിയേറ്റ് അംഗം കൂടിയായ ബാലഗോപാല്‍, വീട്ടിലെത്തിയ അച്ചടി വകുപ്പ് ഡയറക്ടര്‍ എ കെ ഷിബു അടക്കമുള്ളവര്‍ക്ക് നല്‍കിയത് ചായയും ഉഴുന്നുവടയും കട്‌ലറ്റും മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഒന്‍പത് മണിക്ക് ബജറ്റ് അവതരണം ആരംഭിച്ചു. സംസ്ഥാനം വരുന്ന വര്‍ഷം വരുമാനത്തില്‍ വലിയ ഇടിവ് നേരിടുമെന്നതിനാല്‍ വിവിധ തരം സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്കുകളാണ് കേരള ബജറ്റില്‍ ഉയര്‍ത്തി പിടിക്കുന്നത്.

ഭൂമിയുടെ ന്യായവില, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍, മോട്ടോര്‍ വാഹന നികുതി, റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളം പിരിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ തുടങ്ങിയവയില്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.

ഇന്നത്തെ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 14, 15, 16 തീയതികളില്‍ വിശദമായ ചര്‍ച്ച നടക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യ നാല് മാസത്തേക്കുള്ള ചെലവുകള്‍ക്കായി 18 ന് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും.

പിന്നാലെ നിയമസഭ പിരിയും. അടുത്ത സമ്മേളനത്തില്‍ മാത്രമാണ് ബജറ്റ് പൂര്‍ണമായും പാസാക്കുക.