കോട്ടയം കുമ്മനം ഭാഗത്ത് സ്റ്റാർവിഷൻ കേബിൾ വിഷന്റെ സംപ്രേഷണത്തിന് വേണ്ടി സ്ഥാപിച്ചിരുന്ന കേബിളുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ; ഒരു ലക്ഷം രൂപയുടെ നാശനഷ്ടം

കോട്ടയം കുമ്മനം ഭാഗത്ത് സ്റ്റാർവിഷൻ കേബിൾ വിഷന്റെ സംപ്രേഷണത്തിന് വേണ്ടി സ്ഥാപിച്ചിരുന്ന കേബിളുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ; ഒരു ലക്ഷം രൂപയുടെ നാശനഷ്ടം

സ്വന്തം ലേഖിക

കോട്ടയം: ചുങ്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർവിഷൻ കേബിൾ വിഷന്റെ സംപ്രേഷണത്തിനു വേണ്ടിയുള്ള കേബിളുകളും ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നതിനുള്ള ബോക്സ്‌കളും ഇന്നലെ രാത്രി കുമ്മനം ഭാഗത്തു സാമൂഹ്യ വിരുദ്ധർ വ്യാപകമായി നശിപ്പിച്ച നിലയിൽ.

ഇന്നലെ രാത്രി 11 മണിയോടെയാണ് സാമൂഹ്യ വിരുദ്ധർ കുമ്മനം കുളപ്പുര താഴത്തങ്ങാടി പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന ഇന്റർനെറ്റ്‌ സംവിധാനം നിയന്ത്രിച്ചിരുന്ന ബോക്സും കേബിളുകളും നശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേബിൾ ടീവി ഉടമക്ക് ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

ഇന്നലെ രാത്രി മുതൽ കുമ്മനം,അമ്പൂരം, തോണിക്കടവ്, ഇല്ലിക്കൽ ഭാഗത്തു തുടങ്ങിയ സ്ഥലങ്ങളിൽ കേബിൾ ഇന്റർനെറ്റ്‌ സംവിധാനം തടസപ്പെട്ടിരിക്കുന്നു. കുമരകം പോലീസ് പരാതി സ്വീകരിച്ചു മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.