കാറിടിച്ച് മാധ്യമപ്രവർത്തകനെ കൊന്ന ഐ.എ.എസുകാരന്റെ കേസ് സാധാരണക്കാരന് പാഠമാകും: മദ്യപിച്ച് വാഹനം ഓടിച്ചാൽ രക്ത പരിശോധനയ്ക്ക് സമ്മതിക്കുക എട്ടു മണിക്കൂറിന് ശേഷം മാത്രം മതി; സമൂഹത്തിൽ മാന്യതയുള്ളതിനാൽ ജാമ്യം നൽകാമെന്ന് കോടതിയും; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയിലേയ്ക്ക്

കാറിടിച്ച് മാധ്യമപ്രവർത്തകനെ കൊന്ന ഐ.എ.എസുകാരന്റെ കേസ് സാധാരണക്കാരന് പാഠമാകും: മദ്യപിച്ച് വാഹനം ഓടിച്ചാൽ രക്ത പരിശോധനയ്ക്ക് സമ്മതിക്കുക എട്ടു മണിക്കൂറിന് ശേഷം മാത്രം മതി; സമൂഹത്തിൽ മാന്യതയുള്ളതിനാൽ ജാമ്യം നൽകാമെന്ന് കോടതിയും; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയിലേയ്ക്ക്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തലസ്ഥാനത്തെ തെരുവിൽ മാധ്യമപ്രവർത്തകനെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യത്തിലിറങ്ങിയത് ഒരു ദിവസം പോലും ജയിലിൽ കഴിയാതെ. സാധാരണക്കാരനും, രാഷ്ട്രപതിയ്ക്കും ഒരു നിയമം എന്ന് അവകാശപ്പെടുന്ന രാജ്യത്താണ് സാധാരണക്കാരന് ലഭിക്കാത്ത സവിശേഷമായ അധികാരത്തോടെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ വിലസുന്നത്. ജയിലിൽ കഴിയേണ്ട സാഹചര്യത്തിൽ ആശുപത്രിയിലെ എ.സിമുറിയിൽ കഴിഞ്ഞ സിവിൽ സർവീസുകാരൻ സുഖമായി ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു.
എന്നാൽ, മാദ്ധ്യമ പ്രവർത്തകനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ രംഗത്ത് എത്തിയിട്ടുണ്ട്. ജാമ്യത്തിന് എതിരെ സർക്കാർ അപ്പീൽ പോകുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്ന്. സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകുക. ശ്രീറാമിന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള തിരുവനന്തപുരം സി.ജെ.എം കോടതിയുടെ നടപടി, കേസ് ഡയറിയും രക്ത പരിശോധനാ ഫലവും വിലയിരുത്തിയ ശേഷം ആയിരുന്നു. ശ്രീറാം മദ്യപിച്ചിട്ടുണ്ട് എന്ന എങ്ങനെ കണ്ടെത്തി എന്ന് ചോദിച്ച കോടതി, രക്ത പരിശോധനാ ഫലം ഹാജരാക്കണം എന്നും ആവശ്യപ്പെട്ടു. തുടർന്ന് അന്വേഷണ സംഘം നൽകിയ തെളിവുകൾ പരിശോധിച്ച കോടതി ശ്രീറാമിന് ജാമ്യം അനുവദിക്കുക ആയിരുന്നു
സിറാജ് ബ്യൂറോ ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലാണ്  ശ്രീറാം വെങ്കിട്ടരാമന് ജാമ്യം  ആരോഗ്യസ്ഥിതി തൃപ്തികരമല്ലാത്ത പ്രതിയുടെ പൊലീസ് കസ്റ്റഡി അപേക്ഷ കോടതി തള്ളി കോടതി 304 (ശശ) ആകർഷിക്കാനുള്ള പ്രഥമദൃഷ്ട്യാലുള്ള തെളിവുകൾ കേസ് ഡയറിയിൽ ഹാജരാക്കിയില്ലെന്നും വ്യക്തമാക്കി. മാധ്യമ സമ്മർദ്ദത്തിലുള്ള 304 കേസാണെന്ന് പ്രതി ഭാഗം വാദം അംഗീകരിച്ചാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. നെടുങ്കണ്ടത്തും മറ്റും പ്രതികളെ ലോക്കപ്പിൽ ഇട്ട് തല്ലിക്കൊല്ലുന്ന കേരളാ പൊലീസിന്റെ മറ്റൊരു മുഖമാണ് മ്യൂസിയത്ത് കാണുന്നത്.
രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശമില്ലെന്നും കോടതി പറയുന്നു. മദ്യത്തിന്റെ ഗന്ധമുണ്ടായാൽ മാത്രം പോര രക്ത പരിശോധന ഫലം വേണമന്ന് മേൽക്കോടതി ഉത്തരവുള്ളതായും കോടതി കൂട്ടിച്ചേർത്തു. ശ്രീറാം നിയമാനുസരണം ജീവിക്കുന്ന വ്യക്തിയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. നിസ്സാര വകുപ്പിട്ട് മ്യൂസിയം പൊലീസിന്റെ എഫ് ഐ ആറാണ് എല്ലാ പ്രശ്നത്തിനും കാരണം. 304 ചുമത്തേണ്ടതിന് പകരം ചുമത്തിയത് 304 എ മാത്രം. അതിന് ശേഷമുള്ള അഡീഷണൽ റിപ്പോർട്ടിലാണ് വകുപ്പുകൾ കൂട്ടി ചേർത്തത്. ഇതും കേസിനെ ദുർബലമാക്കി. അതുകൊണ്ടാണ് മ്യൂസിയം പൊലീസ് പ്രതി ഭാഗം ചേർന്ന് പൊലീസും പ്രതിയും ഒത്തുകളിച്ച കേസിൽ ആന്റി ക്ലൈമാക് സ് സംഭവിച്ച് പ്രതിക്ക് ജാമ്യം കിട്ടിയത്. ഇത്രയേറെ പൊതുജന വികാരം ഉണ്ടായിട്ടും കോടതിക്ക് മുമ്പിൽ പ്രോസിക്യൂഷൻ പരാജയമായി.
35,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യം കോടതിയിൽ ബോണ്ടായി ഹാജരാക്കണം. കോടതിയുടെ അനുവാദമില്ലാതെ സംസ്ഥാനം വിടരുത്. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അരുത്. തെളിവുകൾ നശിപ്പിക്കരുത് എന്നിവയാണ് ജാമ്യവ്യവസ്ഥ. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് എ. അനീസയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഭാഗം ചേർന്ന് അർദ്ധരാത്രി 1 മണിക്ക് നടന്ന സംഭവത്തിന് പ്രതിയെ സ്പോട്ട് അറസ്റ്റ് ചെയ്തിട്ടും രക്ത സാമ്പിൾ എടുക്കാതെ കിംസ് പഞ്ചനക്ഷത്ര ആശുപത്രിയിൽ വിട്ടയച്ചും പിറ്റേന്ന് രാവിലെ 7 . 26 ന് ദുർബലമായ വകുപ്പിട്ട് എഫ് ഐ ആർ ഇട്ട പൊലീസിന്റെ വീഴ്ചകളാണ് പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാൻ കാരണമായത്.
ജാമ്യ ഹർജിയെ ശക്തമായി എതിർത്ത് സിറാജ് ദിനപത്രത്തിന്റെ യൂണിറ്റ് ചീഫ് സെയ്ഫുദീൻ തടസ്സവാദമുന്നയിച്ചിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യഹർജിയെ എതിർത്ത് റിപ്പോർട്ട് സമർപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത് കോടതി തള്ളി. കേസ് ഡയറിയും മെഡിക്കൽ റിപ്പോർട്ടും പരിശോധിച്ചതിൽ മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യവാനല്ലാത്ത പ്രതിയെ കസ്റ്റഡിയിൽ വിട്ടു നൽകാനാവില്ലന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ അപേക്ഷ കോടതി തള്ളിയത്.
കേരള മോട്ടോർ വെഹിക്കിൾ നിയമത്തിലെ വകുപ്പ് 185 നിയമപരമായി നിലനിൽക്കണമെങ്കിൽ മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഡോക്ടർ കുറിച്ചാൽ മാത്രം പോരെന്നും രക്ത പരിശോധന നടത്തി ഫലം ലഭ്യമാക്കേണ്ടതുണ്ടെന്ന് മേൽക്കോടതി വിധിന്യായങ്ങൾ ഉള്ളതായും ജാമ്യം അനുവദിച്ച ഉത്തരവിൽ കോടതി. ഇതോടെ കേസിൽ നിന്ന് ശ്രീറാം രക്ഷപ്പെടുമെന്ന സൂചനയും പുറത്തായി. മദ്യ പരിശോധന വൈകിച്ചതിന്റെ കാരണവും ഇതോടെ വ്യക്തമാവുകയാണ്. സിവിൽ സർവ്വീസ് ലോബിയാണ് ശ്രീറാമിന് വേണ്ടി രംഗത്തിറങ്ങിയത്. ഐ എഎസ് അസോസിയേഷൻ പ്രസിഡന്റ് തന്നെ നേരിട്ട് ഇടപെടൽ നടത്തി. കിംസിൽ എത്തി ശ്രീറാമിനെ കാണുകയും ചെയ്തു. ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്ന് തെളിയിക്കുന്നതാണ് കോടതി അനുവദിക്കുന്ന ജ്യാമം.
പ്രതി 3 ദിവസമായി കസ്റ്റഡിയിലായിട്ടു പോലും പ്രതിയുടെ വിരലടയാളം പൊലീസ് എടുത്തിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. 304 എ പ്രകാരം രജിസ്റ്റർ ചെയ്ത എഫ് ഐ ആർ മാധ്യമ സമ്മർദ്ദത്താൽ അഡീഷണൽ റിപ്പോർട്ട് ഹാജരാക്കി 304 ചേർത്തു. രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. നിയമം അനുസരിച്ചു ജീവിക്കുന്നയാളാണ് പ്രതിയെന്നും അനാവശ്യമായി എടുത്തകേസാണിതെന്നും പ്രതിഭാഗം വാദിച്ചു. നിസ്സാര വകുപ്പിട്ടാണ് മ്യൂസിയം പൊലീസ് സംഭവത്തിൽ എഫ് ഐആർ രജിസ്റ്റർ ചെയ്തത്. നരഹത്യക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ചുമത്തേണ്ടതിന് പകരം 304 എ ആണ് എഫ് ഐ ആറിൽ ചുമത്തിയിരിക്കുന്നത്.
304 സെഷൻസ് കോടതിയിൽ വിചാരണ ചെയ്യേണ്ട ഗൗരവമേറിയ കുറ്റകൃത്യമാണ്. 304 എ മജിസ്ട്രേട്ട് കോടതിയിൽ വിചാരണ ചെയ്യേണ്ട കേസുമാണ്. ഇത് പ്രതിയെ കേസിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാൻ വേണ്ടിയാണ്. മുമ്പ്് പാറ്റൂരിൽ വച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ ചീഫ് കെമിക്കൽ ലാബിലെ ഉദ്യോഗസ്ഥ ദമ്പതികളെ ഫുട്പാത്തിലൂടെ നടക്കവേ ടാങ്കർ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്കെതിരെ ചുമത്തിയത് 304 ആണ് .നരഹത്യകുറ്റത്തിന് ചാർജ് ചെയ്ത ആ കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽ നടന്നുവരികയാണ്. ഐ എ എസ് ലോബിയുടെ സ്വാധീനത്താലാണ് മ്യൂസിയം പൊലീസ് എഫ് ഐആറിൽ വെള്ളം ചേർത്തത്.