മലയാള സീരിയൽ നടിയുടെ വീട്ടിൽ കവർച്ച; 15 പവൻ സ്വർണം മോഷ്ടിച്ചു
സ്വന്തം ലേഖകൻ
കണ്ണൂര്‍: പ്രശസ്ത സീരിയല്‍ താരം ശ്രീകല ശശിധരന്റെ വീട്ടില്‍ മോഷണം നടന്നു. താരത്തിന്റെ കണ്ണൂര്‍ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്.15 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്.പട്ടാപ്പകല്‍ പിന്‍വാതില്‍ തല്ലിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ വീട്ടില്‍ കടന്നത്. ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എഞ്ചിനിയറുമായ വിപിനും മകനുമൊത്ത് ശ്രീകല യുകെയില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നത്.
കോവിഡിനെ തുടര്‍ന്ന് ശ്രീകലയും കുടുംബവും നാട്ടിലെത്തിയിരുന്നു. കുറച്ചുനാള്‍ മുൻപാണ് ശ്രീകലയും കുടുംബവും നാട്ടിലെത്തിയതെങ്കിലും ചെറുകുന്നിലെ വീട്ടില്‍ മോഷണം നടന്ന വിവരം ഇവര്‍ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 15 പവന്‍ സ്വര്‍ണം നഷ്ടമായതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസും വിരല്‍ അടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുപ്പമുള്ളവരുടെ മൊഴി ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികള്‍ വൈകാതെ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്.
എന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രീകല. ഇരുപതില്‍ അധികം സീരിയലുകളില്‍ അഭിനയിച്ച ശ്രീകല, മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു. സോഫിയ എന്ന കഥാപാത്രത്തിലൂടെ ശ്രീകല മലയാളികളുടെ മാനസപുത്രിയായി വളര്‍ന്നു. കണ്ണൂര്‍ ചെറുകുന്ന് ജയകലയില്‍ ശശിധരന്‍റെയും ഗീതയുടെയും മകളാണ് ശ്രീകല. സാംവേദാണ് ഏകമകന്‍.
ചെറുപ്പത്തിലേ നൃത്തത്തിലൂടെയാണ് ശ്രീകല കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കുച്ചിപ്പുഡി, ഓട്ടന്‍തുള്ളല്‍, നാടോടിനൃത്തം, ഒപ്പന എന്നീ ഇനങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. പഠനകാലത്തു ഒന്നിലേറെ തവണ കലാതിലകപ്പട്ടവും ശ്രീകല സ്വന്തമാക്കിയിരുന്നു.
കായംകുളം കൊച്ചുണ്ണി എന്ന പരമ്ബരയിലൂടെ അഭിനയരംഗത്ത് എത്തിയ ശ്രീകല, പിന്നീട് നിരവധി പരമ്ബരകളില്‍ സഹവേഷങ്ങള്‍ ചെയ്യുകയുണ്ടായി. സ്നേഹതീരം, അമ്മമനസ്സ്, ഉള്ളടക്കം, ദേവീ മാഹാത്മ്യം തുടങ്ങി ശ്രീകല അഭിനയിച്ച പരമ്ബരകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഏഷ്യാനെറ്റിലെ അമ്മ എന്ന മറ്റൊരു സൂപ്പര്‍ഹിറ്റ് പരമ്ബരയിലും ശ്രീകല വേഷമിട്ടിരുന്നു.