കഴുത്തൊപ്പം ഉയരമുള്ള വേലി കൗശലപൂര്‍വം മറികടന്ന് കൊമ്പന്‍; കൊമ്പന്‍റെ വേലിചാട്ടം സമൂഹമാധ്യമങ്ങളിൾ വൻ ഹിറ്റ്; കമൻ്റുകളുടെ പ്രവാഹം

കഴുത്തൊപ്പം ഉയരമുള്ള വേലി കൗശലപൂര്‍വം മറികടന്ന് കൊമ്പന്‍; കൊമ്പന്‍റെ വേലിചാട്ടം സമൂഹമാധ്യമങ്ങളിൾ വൻ ഹിറ്റ്; കമൻ്റുകളുടെ പ്രവാഹം

സ്വന്തം ലേഖകൻ

കോയമ്പത്തൂര്‍: റെയ്ല്‍ പാളം കൊണ്ടു നിര്‍മിച്ച കൂറ്റന്‍ ഇരുമ്ബുവേലി ചാടിക്കടക്കുന്ന കാട്ടാനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ഹീറോ.

തമിഴ്നാട് വനം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം പ്രിന്‍സിപ്പല്‍ സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവച്ച കൊമ്പൻ്റെ വേലിചാട്ടം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. തൻ്റെ കഴുത്തൊപ്പം ഉയരമുള്ള വേലിയാണ് കൗശലപൂര്‍വം കൊമ്പന്‍ മറികടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രിയയുടെ ട്വീറ്റ് വൈറലായതിനൊപ്പം രസകരമായ കമൻ്റുകളും ഏറെയുണ്ട്. കൊമ്പനെ കുട്ടികളോടാണ് ചിലര്‍ ഉപമിച്ചത്.

മസിനഗുഡിയില്‍ 10-15 അടി താഴ്ചയുള്ള കുഴികളിലേക്ക് എളുപ്പത്തില്‍ ഇറങ്ങുന്ന ആനകളെ താന്‍ കണ്ടിട്ടുണ്ടെന്നു മറ്റൊരാള്‍ കുറിച്ചു.

സഞ്ചാരപഥത്തില്‍ മനുഷ്യരുണ്ടാക്കുന്ന വേലികള്‍ മൃഗങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ഏറെ കമൻ്റുകള്‍. വേലിചാട്ടത്തിനിടെ കാല്‍ തെന്നി കൊമ്പന് അപകടം പറ്റിയാല്‍ എന്താകുമെന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നു.

മുന്‍പ് സമാനമായി നിരവധി തവണ ആനകള്‍ക്ക് അപകടം പറ്റിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട് ആളുകള്‍.