സൂപ്രണ്ടിന് മുന്നില്‍ പൊട്ടിക്കരഞ്ഞു; രാത്രി നല്‍കിയ ചോറും കറിയും കഴിച്ചില്ല; സെല്ലിനുള്ളില്‍ ഏകാന്ത തടവില്‍ പുല്‍പായില്‍ കിടന്ന് കൊതുക് കടി കൊണ്ട് വിങ്ങികരഞ്ഞ് നടന്‍ നേരം വെളുപ്പിച്ചു; പോക്സോ കേസില്‍ റിമാന്റിലായ ശ്രീജിത്ത് രവിയുടെ ജയില്‍ വാസം തുടരുമ്പോൾ….?

സൂപ്രണ്ടിന് മുന്നില്‍ പൊട്ടിക്കരഞ്ഞു; രാത്രി നല്‍കിയ ചോറും കറിയും കഴിച്ചില്ല; സെല്ലിനുള്ളില്‍ ഏകാന്ത തടവില്‍ പുല്‍പായില്‍ കിടന്ന് കൊതുക് കടി കൊണ്ട് വിങ്ങികരഞ്ഞ് നടന്‍ നേരം വെളുപ്പിച്ചു; പോക്സോ കേസില്‍ റിമാന്റിലായ ശ്രീജിത്ത് രവിയുടെ ജയില്‍ വാസം തുടരുമ്പോൾ….?

സ്വന്തം ലേഖിക

തൃശൂർ: ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിയ്യൂര്‍ സബ് ജയിലില്‍ സൂപ്രണ്ടിന് മുന്നില്‍ എത്തിച്ചപ്പോഴേക്കും നടൻ ശ്രീജിത്ത് രവി പൊട്ടിക്കരഞ്ഞു.

താന്‍ മൂന്ന ദിവസമായി മരുന്ന് കഴിക്കുന്നില്ലെന്നും മാനസിക പ്രശ്നം ഉണ്ടെന്നും അബദ്ധം പറ്റിയതാണെന്നും ശ്രീജിത്ത് രവി കരഞ്ഞു പറഞ്ഞു. ഇതിനിടെ സൂപ്രണ്ടും മറ്റു ജയില്‍ ജീവനക്കാരും ആശ്വസിപ്പിച്ചെങ്കിലും ശ്രീജിത്ത് കരിച്ചില്‍ നിര്‍ത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ തടവുകാര്‍ക്ക് നമ്പര്‍ അനുവദിക്കുന്ന ഉദ്യോഗസ്ഥന്‍ എത്തി. ശ്രീജിത്തിന് 1608 നമ്പര്‍ അനുവദിച്ചതായി അറിയിച്ചു. 1608ാം നമ്പര്‍ തടവുകാരനായ ശ്രീജിത്ത് രവിയെ രണ്ടു വാര്‍ഡന്മാര്‍ ചേര്‍ന്ന് ഡി ബ്ലോക്കിലെ രണ്ടാം നിലയിലെ സെല്ലില്‍ എത്തിച്ചു. അപ്പോഴും ശ്രീജിത്ത് വിങ്ങി വിങ്ങി കരയുന്നുണ്ടായിരുന്നു.

കേസില്‍പ്പെട്ടതുമൂലം പൊതു സമൂഹം എന്തു വിചാരിക്കും കുടുംബാംഗങ്ങളുടെ അവസ്ഥ ഇതെല്ലാം പറഞ്ഞായിരുന്നു കരച്ചില്‍. ഡി ബ്ലോക്കില്‍ ഏകാന്ത തടവിലാണ് ശ്രീജിത്ത് രവിയെ പാര്‍പ്പിച്ചത്. മറ്റു തടവുകാര്‍ ആക്രമിക്കുകയോ വാക്കുകള്‍ കൊണ്ട് കുത്തി നോവിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാനാണ് ഏകാന്ത തടവില്‍ പാര്‍പ്പിച്ചത്. രണ്ടു മുന്ന് ദിവസം കഴിഞ്ഞ ശേഷം മറ്റു തടവുകാര്‍ക്ക് ഒപ്പം പാര്‍പ്പിക്കനാണ് ആലോചന.

സെല്ലിന് പുറത്ത് ഒരു വാര്‍ഡനെ കാവലും ഏര്‍പ്പെടുത്തി. ആറുമണി കഴിഞ്ഞതോടെ വാര്‍ഡന്‍ സെല്ല് പൂട്ടി താക്കോല്‍ എടുത്തു.
രാത്രി ഭക്ഷണമായ ചോറു കറിയും എത്തിച്ചുവെങ്കിലും കഴിച്ചില്ല. കിടക്കാനായി നല്കിയ പുല്‍പ്പായില്‍ കിടന്നു. മൂടാന്‍ നല്കിയ ചവക്കാളം ( പുതപ്പ് ) മടക്കി തലയിണയായി വെച്ചു കിടന്നെങ്കിലും ഉറങ്ങിയില്ല. കുടുംബത്തെ ഓര്‍ത്ത് വിങ്ങി പൊട്ടികൊണ്ടിരുന്ന ശ്രീജിത്തിനെ കാവല്‍ നിന്ന വാര്‍ഡനും ആശ്വസിപ്പിച്ചു.

സെല്ലിലെ കൊതുക് കടി കാരണം രാത്രി മുഴുവന്‍ ചൊറിച്ചിലും കരച്ചിലുമായാണ് നേരം വെളുപ്പിച്ചത്. വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ ഡോക്ടര്‍ ശ്രീജിത്ത് രവിയെ പരിശോധിക്കും. മാനസിക രോഗ വിദഗ്ധനെയും കാണിക്കും.

പോക്‌സോ കേസില്‍ പ്രതിയായ ശ്രീജിത്തിനെ ഇന്നലെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തത്. കുട്ടികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയത് രോഗാവസ്ഥ മൂലമാണെന്ന ശ്രീജിത്ത് രവിയുടെ വാദവും കോടതി അംഗീകരിച്ചില്ല. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തനിക്ക് രോഗാമാണെന്നും മരുന്നു കഴിക്കാത്തതു മൂലമാണ് നഗ്നത പ്രദര്‍ശിപ്പിച്ചതെന്നും നടന്‍ വാദിച്ചത്. തനിക്ക് ജാമ്യം നല്‍കണമെന്നും ശ്രീജിത്ത് രവി വാദിച്ചു. ചില മെഡിക്കല്‍ രേഖകളും പ്രതി കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇപ്പോഴത്തെ നിലയില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷനും വാദിച്ചു.

പ്രതി നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാണ് നടന് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. താന്‍ മരുന്ന് കഴിക്കാത്തതുകൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നാണ് ശ്രീജിത്ത് പൊലീസില്‍ നല്‍കിയ മൊഴിയും. എന്നാല്‍, ഇത് രക്ഷപെടാനുള്ള തന്ത്രമാണെന്ന് പ്രോസിക്യൂഷനും വാദിച്ചു. തുടര്‍ന്നാണ് പ്രതിയെ റിമാൻഡ് ചെയ്തത്.