ശ്രദ്ധ കൊലപാതകത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് പ്രതി അഫ്താബ്; കൊലപാതകം പെട്ടന്നുണ്ടായ പ്രകോപനത്തില്‍; കുറ്റസമ്മതം കോടതിയിൽ; അഫ്താബിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി
സ്വന്തം ലേഖിക
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധ കൊലപാതകത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് പ്രതി അഫ്താബ്.
ശ്രദ്ധയെ കൊലപ്പെടുത്തിയെന്ന് കോടതിയിലാണ് അഫ്താബ് ഏറ്റുപറഞ്ഞ്.
പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് പങ്കാളി ശ്രദ്ധയെ കൊലപ്പെടുത്തിയതെന്ന് അഫ്താബ് സാകേത് കോടതിയില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കസ്റ്റഡി കാലാവധി തീരുന്ന ദിവസമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. അഫ്താബിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി.
മൃതദേഹം 35 കഷണങ്ങളാക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം കഴിഞ്ഞ ദിവസം അഫ്ദാബിന്റെ ഫ്ലാറ്റില്‍ നിന്ന് കണ്ടെടുത്തു. മെഹ്റോളിയിലെ ഫ്ലാറ്റില്‍ നിന്നാണ് ആയുധം കണ്ടെടുത്തത്. ഫ്ലാറ്റില്‍ നിന്ന് കറുത്ത കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.
ശ്രദ്ധ അഫ്താബില്‍ നിന്ന് ക്രൂരമായ മര്‍ദ്ധനം നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രദ്ധയെ അഫ്താബ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാത്ത വിധത്തില്‍ ഉപദ്രവിച്ചിരുന്നുവെന്നാണ് ശ്രദ്ധയുടെ പുറത്തുവന്ന വാട്ട്സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.
കോള്‍ സെന്‍റര്‍ ജീവനക്കാരായ ശ്രദ്ധ (26), അഫ്താബ് (28) എന്നിവര്‍ മെയ് മാസത്തില്‍ ഡൽഹിയിലേക്ക് താമസം മാറിയിരുന്നു. നാല് ദിവസത്തിന് ശേഷം തര്‍ക്കത്തെത്തുടര്‍ന്ന് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിന്നീട് മൃതദേഹം 35 കഷ്ണങ്ങളാക്കി.
ഫ്രിഡ്ജില്‍ സൂക്ഷിച്ച് 18 ദിവസത്തോളം എടുത്ത് വിവിധയിടങ്ങളില്‍ തള്ളിയെന്നാണ് ഇപ്പോള്‍ വിവാദമായ കൊലപാതക കേസ്.