play-sharp-fill
ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുലിന് കിട്ടിയത്  വമ്പൻ വിവാഹ സമ്മാനങ്ങൾ ; ധോണിയുടെ വിവാഹ സമ്മാനം 80 ലക്ഷത്തിന്‍റെ ബൈക്ക്, കോലി നല്‍കിയത് 2.70 കോടി രൂപയുടെ കാര്‍; 1.6 കോടി വിലമതിക്കുന്ന ഓഡി കാറാണ് സൽമാൻഖാന്റെ വിവാഹ സമ്മാനം

ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുലിന് കിട്ടിയത് വമ്പൻ വിവാഹ സമ്മാനങ്ങൾ ; ധോണിയുടെ വിവാഹ സമ്മാനം 80 ലക്ഷത്തിന്‍റെ ബൈക്ക്, കോലി നല്‍കിയത് 2.70 കോടി രൂപയുടെ കാര്‍; 1.6 കോടി വിലമതിക്കുന്ന ഓഡി കാറാണ് സൽമാൻഖാന്റെ വിവാഹ സമ്മാനം

സ്വന്തം ലേഖകൻ

മുംബൈ: ഇന്ത്യൻ സ്റ്റാർ ക്രിക്കറ്റർ കെ എൽ രാഹുലും, ബോളിവുഡ് താരം ആതിയ ഷെട്ടിയും കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതരായത്.
ദീർഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകൾ കൂടിയായ ആതിയയുമായുള്ള രാഹുലിന്റെ വിവാഹം.

ആതിയയുടെ പിതാവും പ്രശസ്ത ബോളിവുഡ് നടനുമായ സുനിൽ ഷെട്ടിയുടെ ഫാം ഹൗസിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു നടന്നത്. അതേസമയം ന്യൂസിലൻഡിനെതിരായ പരമ്പരയിൽ കളിക്കുന്നതിനാൽ വിവാഹത്തിൽ വിരാട് കോലി അടക്കമുള്ള ഇന്ത്യൻ താരങ്ങൾക്ക് പങ്കടുക്കാനായില്ല. എം എസ് ധോണിയും വിവാഹത്തിന് എത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹത്തിന് എത്തിയില്ലെങ്കിലും ഒരു വമ്പൻ വിവാഹ സമ്മാനം കെ എൽ രാഹുലിന് നൽകി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർ ക്രിക്കറ്ററായ വിരാട് കോഹ്ലി‌. കല്യാണ സമ്മാനമായി 2.17 കോടി രൂപ വിലമതിക്കുന്ന ഒരു ബി എം ഡബ്ല്യു കാർ ആണ് കോഹ്ലി രാഹുലിന് നൽകിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ‌‌‌. വളരെ അടുത്ത സുഹൃത്തുക്കളാണ് രാഹുലും കോഹ്ലിയും‌.

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹ സമ്മാനമായി ധോണി, രാഹുലിന് 80 ലക്ഷം രൂപ വിലമതിക്കുന്ന കവാസാക്കി നിഞ്ച ബൈക്ക് നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മകള്‍ക്കായി സുനില്‍ ഷെട്ടിയും ഭാര്യ മനയും ചേര്‍ന്ന് മുംബൈയില്‍ 50 കോടി രൂപ വിലമതിക്കുന്ന അപാര്‍ട്‌മെന്‍റും ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ആതിയക്ക് 1.6 കോടി രൂപ വിലമതിക്കുന്ന ഓഡി കാറും ജാക്കി ഷെറോഫ് 30 ലക്ഷം രൂപയുടെ ബ്രേസ്‌ലെറ്റും അര്‍ജ്ജുന്‍ കപൂര്‍ 1.5 കോടി രൂപയുടെ വാച്ചുമാണ് വിവാഹ സമ്മാനമായി നല്‍കിയത്

അതേ സമയം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള സമയം ഏറെ തിരക്കാർന്നതാണ്. അത് കൊണ്ടു തന്നെ വരാനിരിക്കുന്ന ഐപിഎൽ സീസണ്
ശേഷം പ്രത്യേക വിവാഹ വിരുന്ന് നടത്തുമെന്ന് ഇരുവരുടേയും കുടുംബം
അറിയിച്ചു.