play-sharp-fill
ഉഴവൂർ സ്വദേശിയുടെ ഫോൺവിളി നിർണ്ണായകമായി: മുണ്ടക്കയം സ്വദേശിയായ യുവതിയുടെ തട്ടിപ്പിൽ കുടുങ്ങി; സ്പീക്കറുടെ സ്റ്റാഫ് ചമഞ്ഞ് കുമാരനല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന പാലക്കാട് സ്വദേശി പ്രവീൺ ബാലചന്ദ്രൻ കുടുങ്ങിയത് ഇങ്ങനെ

ഉഴവൂർ സ്വദേശിയുടെ ഫോൺവിളി നിർണ്ണായകമായി: മുണ്ടക്കയം സ്വദേശിയായ യുവതിയുടെ തട്ടിപ്പിൽ കുടുങ്ങി; സ്പീക്കറുടെ സ്റ്റാഫ് ചമഞ്ഞ് കുമാരനല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന പാലക്കാട് സ്വദേശി പ്രവീൺ ബാലചന്ദ്രൻ കുടുങ്ങിയത് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വാട്ടർ അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് സ്പീക്കറുടെ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതിയുടെ കുടുക്കിയത് ഉഴവൂർ സ്വദേശിയുടെ കൃത്യമായ ഇടപെടൽ. സ്പീക്കർ എംബി രാജേഷിന്റെ പി എ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പ്രവീൺ ബാലചന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തു ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

തിങ്കളാഴ്ച രാത്രി തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് ആണ് പ്രവീൺ ബാലചന്ദ്രനെ തന്ത്രപരമായി പിടികൂടിയത്. തൃശ്ശൂർ മിണാലൂരിൽ
നിന്നുമാണ് പൊലീസ് ഇയാളെ രാത്രി എട്ടു മണിയോടെ കസ്റ്റഡിയിലെടുത്തത്. കോട്ടയം ഉഴവൂർ സ്വദേശിനിയായ യുവതി സ്പീക്കർ എംബി രാജേഷിനെ നേരിട്ട് ഫോണിൽ വിളിച്ച് നൽകിയ പരാതിയിലാണ് നിർണായകമായ അറസ്റ്റ് ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പീക്കറുടെ പി എ ആണെന്ന് പറഞ്ഞു പണം തട്ടിയെടുത്തു എന്നാണ് യുവതി സ്പീക്കറോട് നൽകിയ പരാതിയിൽ പറയുന്നത്.

വാട്ടർ അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. 10000 രൂപ വാങ്ങി എന്നാണ് പരാതി. ഇതിന് പുറമെ കോട്ടയം മുണ്ടക്കയം സ്വദേശിയിൽ നിന്നും പണം വാങ്ങിയതായും പരാതി ഉയർന്നിട്ടുണ്ട്. പാലക്കാട് സ്വദേശിയായ പ്രവീൺ ബാലചന്ദ്രൻ കോട്ടയം കുമാരനല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

പരാതി ഉയർന്നതോടെ ഇയാൾ മുങ്ങി. സ്പീക്കർ എം ബി രാജേഷ് ഡിജിപിക്ക് പരാതി നൽകിയതോടെയാണ് കേസ് അന്വേഷണം ഊർജിതമായത്.

തൃശ്ശൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രവീൺ ബാലചന്ദ്രനെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തിച്ചു. തൃശ്ശൂരിൽ നിന്നും പുലർച്ചെയാണ് ഇയാളെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. കൂടുതൽ ആളുകൾ സമാനമായ പരാതി ഉയർത്താനുള്ള സാധ്യത ഉണ്ട് എന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. അത് മുൻനിർത്തി അന്വേഷണം നടത്താനാണ് പോലീസ് തീരുമാനിച്ചത്. ഇയാളെ ചോദ്യം ചെയ്തശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് കരുതുന്നു

തട്ടിപ്പു സംബന്ധിച്ചു സ്പീക്കറുടെ വിശദീകരണം ഇങ്ങനെ –
നിയമസഭാ സ്പീക്കർ എം. ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് പ്രവീൺ ബാലചന്ദ്രൻ എന്നയാൾ സർക്കാർ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരിൽനിന്നും പണം കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.

ഇത്തരത്തിൽ തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ നേരിൽ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞതിനെ തുടർന്നാണ് ഈ വിവരം അറിയുന്നത്. ഇതിനെതിരെ നടപടി വേണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സ്പീക്കർ എം ബി രാജേഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.