എസ്.എൻ.ഡി.പിയുടെ കൊടിമരത്തിൽ സി.പി.എം പതാക ഉയർത്തി; പാർട്ടി നൂറാം വാർഷികത്തിൽ പതാക ഉയർത്തി വിവാദമുണ്ടാക്കിയത് മുണ്ടക്കയം പെരുവന്താനത്ത്; പ്രതിഷേധവുമായി ഹൈറേഞ്ച് എസ്.എൻ.ഡി.പി യൂണിയൻ; എസ്.എൻ.ഡി.പി പ്രതിഷേധവുമായി എത്തിയതോടെ മാപ്പ് പറഞ്ഞ് പ്രശ്‌നം ഒത്തു തീർപ്പാക്കി സി.പി.എം

എസ്.എൻ.ഡി.പിയുടെ കൊടിമരത്തിൽ സി.പി.എം പതാക ഉയർത്തി; പാർട്ടി നൂറാം വാർഷികത്തിൽ പതാക ഉയർത്തി വിവാദമുണ്ടാക്കിയത് മുണ്ടക്കയം പെരുവന്താനത്ത്; പ്രതിഷേധവുമായി ഹൈറേഞ്ച് എസ്.എൻ.ഡി.പി യൂണിയൻ; എസ്.എൻ.ഡി.പി പ്രതിഷേധവുമായി എത്തിയതോടെ മാപ്പ് പറഞ്ഞ് പ്രശ്‌നം ഒത്തു തീർപ്പാക്കി സി.പി.എം

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ശാഖയുടെ കൊടിമരത്തിൽ സി.പി.എമ്മിന്റെ പാർട്ടി പതാക ഉയർത്തിയ സംഭവം വിവാദമാകുന്നു. പെരുവന്താനം രണ്ടാം വാർഡിലെ എസ്.എൻ.ഡി.പി ശാഖയുടെ കൊടിമരത്തിലാണ് സി.പി.എം ഭാരവാഹിയായ ബിജു പാർട്ടി പതാക ഉയർത്തിയത്. സി.പി.എമ്മിന്റെ പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തിലായിരുന്നു വിവാദമായ പതാക ഉയർത്തൽ.

കഴിഞ്ഞ ദിവസം രാവിലെ പ്രദേശത്തെ സി.പി.എം നേതാവായ പെരുവനന്താനം സ്വദേശി ബിജുവാണ് പാർട്ടി പതാക ഉയർത്തിയത്. ഇതേ തുടർന്നു ഹൈറേഞ്ച് യൂണിയൻ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നു, വൈകിട്ട ആറേകാൽ മണിക്ക് വിവരം അറിഞ്ഞപ്പോൾ തന്നെ ശാഖ യോഗവുമായി ബന്ധപ്പെട്ടിരുന്നു. അപ്പോൾ മാത്രമാണ് ശാഖ ഭാരവാഹികളുടെ ശ്രദ്ധയിൽ ഇങ്ങനെ ഒരു വിഷയം ഉണ്ടായതായി അറിയുന്നത്. ശാഖാ കമ്മിറ്റി വിഷയത്തെ കുറിച്ച് അന്വേഷിച്ച വിവരം അന്വേഷിക്കുകയായിരുന്നു. സംഭവം അറിഞ്ഞെങ്കിലും ആദ്യം സി.പി.എം വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.

ഇതേ തുടർന്നു ഹൈറേഞ്ച് യൂണിയൻ വിഷയത്തിൽ ഇടപെടൽ നടത്തുകയായിരുന്നു. തുടർന്നു, എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ പ്രദേശത്തെ സി.പി.എം നേതൃത്വവുമായി ചർച്ച നടത്തി. ശ്രീനാരായണ പ്രസ്ഥാനങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ഉണ്ടായാൽ അതി ശക്തമായി പ്രതികരിക്കുമെന്നും അടിയന്തരമായി പരസ്യമായി മാപ്പ് പറയണമെന്നും എസ്.എൻ.ഡി.പി ഹൈറേഞ്ച് യൂണിയൻ ആവശ്യപ്പെട്ടു.

ഇതേ തുടർന്നു, തെറ്റുകൾ ആവർത്തിക്കില്ല എന്ന് ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് ഹൈറേഞ്ച് യൂണിയൻ സി.പി.എം ഏരിയ നേതൃത്വവുമായി ഇടപെട്ടു. തുടർന്നു, ഞായറാഴ്ച രാവിലെ തന്നെ പതാക ഉയർത്തിയ കൊടിമരത്തിന് ചുവട്ടിൽ വന്നു നിന്ന് പരസ്യമായി മാപ്പ് പറയാൻ സി.പി.എം തയ്യാറായി. ഇനി ഒരിക്കലും ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലന്നു എഴുതി നൽകാൻ പാർട്ടി നേതൃത്വം തയ്യാറായി.

പാർട്ടി പ്രവർത്തകന്റെ ഭാഗത്തുനിന്നും ഉണ്ടായ അപക്വവും സംസ്‌കാരശൂന്യമായ പ്രവർത്തിയിൽ പാർട്ടി ഖേദം പ്രകടിപ്പിക്കുന്നതായി സി.പി.എം നേതൃത്വം ഹൈറേഞ്ച് എസ്.എൻ.ഡി.പി യൂണിയനെ അറിയിച്ചു.