കേരള കോൺഗ്രസിന്റെ എൽ.ഡി.എഫ് പ്രവേശനം: കോൺഗ്രസ് ഒക്ടോബർ 20 ന് അയ്യായിരം കേന്ദ്രങ്ങളിൽ ജനകീയ വിചാരണ നടത്തും

കേരള കോൺഗ്രസിന്റെ എൽ.ഡി.എഫ് പ്രവേശനം: കോൺഗ്രസ് ഒക്ടോബർ 20 ന് അയ്യായിരം കേന്ദ്രങ്ങളിൽ ജനകീയ വിചാരണ നടത്തും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: യു.ഡി.എഫ്. വോട്ടു നേടി വിജയിച്ച ശേഷം എൽ.ഡി.എഫിലേയ്ക്ക് കൂറുമാറിയ കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴിക്കാടനും, കാഞ്ഞിരപ്പള്ളി എം.എൽ.എ. എൻ.ജയരാജും രാജിവയ്ക്കമെന്നു കോൺഗ്രസ് ആവശ്യം.

ഈ ആവശ്യം ഉന്നയിച്ച് ജില്ലയിൽ 5000 കേന്ദ്രങ്ങളിൽ ഒക്ടോബർ 20 നു രാവിലെ 11 മണിയ്ക്ക് ‘ജനകീയ വിചാരണാ’ സമരം നടത്തുവാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും അഞ്ചു വീതം കേന്ദ്രങ്ങളിലാണ് സമരം. ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.കോട്ടയം ഗാന്ധിസ്‌ക്വയറിൽ നടത്തുമെന്ന് ഡി.സി.സി.പ്രസഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.