കൺമുന്നിൽ മൂർഖന്റെ കടിയേറ്റ് മകൾ മരിച്ചു: എട്ടു കുഞ്ഞുങ്ങളെയുമായി വീട്ടുമുറ്റത്ത് പത്തിവിടർത്തി കരിമൂർഖൻ വിലസുന്നു; പൊന്നുമകളെ നഷ്ടമായ കുടുംബത്തിന് ഭീഷണിയായി മൂർഖനും കുഞ്ഞുങ്ങളും; ഇനി ഏതു ജീവൻ വേണം പാമ്പിനെ പിടിക്കാൻ

കൺമുന്നിൽ മൂർഖന്റെ കടിയേറ്റ് മകൾ മരിച്ചു: എട്ടു കുഞ്ഞുങ്ങളെയുമായി വീട്ടുമുറ്റത്ത് പത്തിവിടർത്തി കരിമൂർഖൻ വിലസുന്നു; പൊന്നുമകളെ നഷ്ടമായ കുടുംബത്തിന് ഭീഷണിയായി മൂർഖനും കുഞ്ഞുങ്ങളും; ഇനി ഏതു ജീവൻ വേണം പാമ്പിനെ പിടിക്കാൻ

തേർഡ് ഐ ബ്യൂറോ

രാജാക്കാട്: കൺമുന്നിൽ മൂർഖന്റെ കടിയേറ്റ് മകൾ പിടഞ്ഞു വീണു മരിക്കുമ്പോൾ മിനി നോക്കി നിൽക്കുകയായിരുന്നു. എന്തു ചെയ്യണം, ആരെ സഹായത്തിനു വിളിക്കണമെന്നു അറിയാതെ ആശങ്കയോടെയായിരുന്നു മിനിയുടെ പിന്നീടുള്ള നാളുകൾ. 21 വയസുവരെ വളർത്തിക്കൊണ്ടു വന്ന പ്രിയപ്പെട്ട മകളാണ് ജീവൻ നഷ്ടമായി വീടിനു മുന്നിൽ പിടഞ്ഞു മരിച്ചത്. മകൾ മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതേ മൂർഖൻ പാമ്പ്, എട്ടു കുഞ്ഞുങ്ങളെയുമായി വീടിനു മുന്നിൽ വിലസുകയാണ്. ഇനി ആരുടെ ജീവനാണ് എടുക്കേണ്ടതെന്നു ചോദിച്ച്, ഒരു കുടുംബത്തെ മുഴുവൻ ഭയപ്പെടുത്തി.

ഇടുക്കി രാജാക്കാടിനു സമീപം ജൂൺ ഏഴിനു പാമ്പുകടിയേറ്റു മരിച്ച യുവതിയുടെ അമ്മയും കുടുംബവുമാണ് തങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കി പത്തിവിടർത്തിയാടുന്ന കരിമൂർഖനും എട്ടു കുഞ്ഞുങ്ങൾക്കും എതിരെ പരാതിയുമായി ഇറങ്ങിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി രാജാക്കാടിന് സമീപം ജൂൺ ഏഴിനി പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തിലാണ് ഇപ്പോൾ വനം വകുപ്പിനെതിരെ പരാതി ഉയർന്നിരിക്കുന്നത്. സ്ഥലത്ത് നിന്നും പാമ്പിനെ പിടികൂടാനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് വീട്ടുകാർ പരാതി ഉന്നയിച്ചത്.

ഈ മാസം ഏഴിനാണ് വീടിന് സമീപത്തുള്ള മതിലിൽ നിന്നും കരിമൂർഖന്റെ കടിയേറ്റ് അനു നാഗരാജ് (21) മരണപ്പെട്ടത്. മതിൽ വൃത്തിയാക്കുന്നതിനിടെയായിരുന്നു അനുവിന് പാമ്പ് കടിയേറ്റത്. തുടർന്ന് രാജകുമാരിയിൽ പ്രവർത്തിക്കുന്ന വിഷാന്തക ചികിത്സാ കേന്ദ്രത്തിൽ എത്തിക്കുകയും, ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു.

എന്നാൽ കുറച്ച് സമയത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. കരിമൂർഖൻ ഇനത്തിലുള്ള പാമ്പ് മതിലിനുള്ളിൽ മുട്ടയിട്ട് വിരിഞ്ഞിരുക്കുകയാണെന്ന് സമീപ വാസികൾ പറഞ്ഞു. മകളുടെ ജീവനെടുത്ത കരിമൂർഖൻ തന്റെ കൺമുന്നിലൂടെ വിഹാരം നടത്തുന്നുവെന്ന് അനുവിന്റെ മാതാവ് മിനി ആരോപിച്ചു.

പാമ്പിനെ സ്ഥലത്തു നിന്നും പിടികൂടി നീക്കം ചെയ്യണമെന്ന് പരിസര വാസികൾ വനം വകുപ്പിനെ വിളിച്ചറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലന്നും, 50 മീറ്ററിലധികം നീളമുള്ള മതിലിൽ വലകൊണ്ട് മറക്കണമെന്നും, പാമ്പിനെ കൊല്ലാൻ പാടില്ലെന്നും വനം വകുപ്പ് നിർദേശം നൽകിയതായും ആരോപണമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പരാതികൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും, ആരോപണം അടിസ്ഥാന രഹിതമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.