എന്തിനും തയ്യാറായാൽ സിനിമയുണ്ട്; വിട്ടുവീഴ്ചയില്ലെങ്കിൽ നല്ല റോൾ പോലും ലഭിക്കില്ല; തുറന്നു പറച്ചിലുമായി സിനിമാ താരം കനി കുസൃതി

എന്തിനും തയ്യാറായാൽ സിനിമയുണ്ട്; വിട്ടുവീഴ്ചയില്ലെങ്കിൽ നല്ല റോൾ പോലും ലഭിക്കില്ല; തുറന്നു പറച്ചിലുമായി സിനിമാ താരം കനി കുസൃതി

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാളത്തിലെ ബിഗ് ബജറ്റ് പരമ്പരാഗത സിനിമാ സങ്കൽപ്പങ്ങളിലെ നടിയായി മാറിയിട്ടില്ലെങ്കിലും, തുറന്നു പറച്ചിലുമായി എത്തുകയാണ് സോഷ്യൽ മീഡിയയിലും ആർട്ട് സിനിമകളിലും താരമായ കനി കുസൃതി എന്ന നടി.

ഇപ്പോൾ താരം ചില തുറന്ന് പറച്ചിൽ നടത്തുകയാണ്, പലരുടെയും പ്രവണത കണ്ട് അഭിനയം വരെ നിർത്താൻ തോന്നിയെന്നും നല്ല വേഷങ്ങൾ വേണമെങ്കിൽ വിട്ടിവീഴ്ച്ചക്ക് തയാറാകണമെന്ന സംവിധാകരുടെ നിരന്തരം സമ്മർദ്ദം വന്നപ്പോൾ അഭിനയം നിർത്താൻ വരെ തോന്നിയെന്ന് കനി വെളിപ്പെടുത്തുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡബ്യുസിസി പോലെയുള്ള സംഘടനകൾ ഉയർന്നു വരണമെന്നും അത്തരം സംഘടകൾ സിനിമ മേഖലയിൽ മാറ്റം വരുത്താൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും താരം പറയുന്നു, അഭിനയമെന്ന വലിയ ആഗ്രഹമാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്നും പക്ഷേ ചിലരുടെ നിലപാടും പെരുമാറ്റവും അഭിനയം നിർത്താമെന്ന് ചിന്തിപ്പിക്കേണ്ട അവസ്ഥ വരുത്തിയെന്ന് കനി പറയുന്നു.

മലയാള സിനിമയിൽ അടുത്തകാലത്ത് ഉണ്ടായ വിവാദങ്ങൾക്കു പിന്നാലെയാണ് കനി കുസൃതി ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. തനിക്ക് അഭിനയ സാധ്യതയായി ലഭിച്ച ചില സിനിമകളിൽ എങ്കിലും ഇത്തരത്തിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാനാവാതെ പോയതിനാൽ നഷ്ടമായതായും നടി വെളിപ്പെടുത്തുന്നു.

കേരള കഫേ എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് കനി കുസൃതി. അഭിനയ രംഗത്തും മോഡലിംഗും രംഗത്തും സജീവമായ താരത്തിന്റെ പല തുറന്ന് പറച്ചിലുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. 2009 ൽ ഇറങ്ങിയ കേരള കഫേ എന്ന സിനിമക്ക് മുൻപേ താരം അന്യർ എന്ന പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ഉറുമി, ശിക്കാർ തുടങ്ങി തമിഴ്, മറാത്തി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.