ഒരു സ്മാര്‍ട്ട് ഫോണിന് രണ്ട് ബിയര്‍ സൗജന്യം;  തിരക്ക് വർധിച്ചതോടെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനെത്തിയവരെ ഓടിച്ച പൊലീസ് കടയും പൂട്ടി സീല്‍ വച്ചു; കടയുടമ അറസ്റ്റില്‍

ഒരു സ്മാര്‍ട്ട് ഫോണിന് രണ്ട് ബിയര്‍ സൗജന്യം; തിരക്ക് വർധിച്ചതോടെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനെത്തിയവരെ ഓടിച്ച പൊലീസ് കടയും പൂട്ടി സീല്‍ വച്ചു; കടയുടമ അറസ്റ്റില്‍

സ്വന്തം ലേഖിക

കോട്ട്വാലി: സ്മാര്‍ട്ട് ഫോണ്‍ വില്‍പന കൂട്ടാനായി വേറിട്ട ഓഫര്‍ പ്രഖ്യാപിച്ച കടയുടമ അറസ്റ്റില്‍.

സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ബിയര്‍ എന്നതായിരുന്നു കടയുടമയുടെ ഓഫര്‍.
ഉത്തര്‍ പ്രദേശിലെ കോട്ട്വാലിയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ചയാണ് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുജനത്തിന് ശല്യമുണ്ടാക്കിയതിനും അനാവശ്യമായി ആള്‍ക്കൂട്ടമുണ്ടാകിയതിനുമാണ് അറസ്റ്റ്.

ഓഫര്‍ തീരും മുന്‍പേ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനെത്തിയവരെ പൊലീസ് ഓടിച്ചതിന് പിന്നാലെ കടയും പൂട്ടി സീല്‍ വച്ചു. രാജേഷ് മൗര്യ എന്ന കടയുടമയാണ് കച്ചവടം ഒന്ന് കൊഴുക്കാനായി വേറിട്ട ഓഫര്‍ പ്രഖ്യാപിച്ചത്.

കോട്ട്വാലിയിലെ ചൌരി റോഡിലുള്ള മൊബൈല്‍ ഷോപ്പിലേക്കാണ് ആളുകള്‍ ഇരച്ചെത്തിയത്. പോസ്റ്ററുകളിലൂടെയും കുറിപ്പുകളിലൂടെയുമാണ് ഓഫര്‍ പ്രഖ്യാപനം. മാര്‍ച്ച്‌ മൂന്ന് മുതല്‍ ഏഴ് വരെ ആയിരുന്നു ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ കടയിലേക്ക് ആളുകള്‍ ഒഴുകിയെത്താന്‍ തുടങ്ങി.

വീഡിയോ അടക്കമുള്ളവ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ എസ്പി അനില്‍ കുമാറിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എസ്പിയാണ് സംഭവത്തില്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിന് പിന്നാലെ പൊലീസ് എത്തി രാജേഷ് മൌര്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു.