ശാരീരിക അവശതയ്ക്ക് പുറമെ പ്രമേഹവും കടുത്തു; റോഡ് മുറിച്ചു കടക്കുന്നതിനിടെ  കാല്‍വഴുതി മുഖമടിച്ചു വീണ് പരിക്ക്; ദുരിതംപേറി വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ  വടക്കേനടയിലെ കടത്തിണ്ണയില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട തൊണ്ണൂറുകാരി….! ജീവിതം കടുത്ത പ്രതിസന്ധിയിൽ

ശാരീരിക അവശതയ്ക്ക് പുറമെ പ്രമേഹവും കടുത്തു; റോഡ് മുറിച്ചു കടക്കുന്നതിനിടെ കാല്‍വഴുതി മുഖമടിച്ചു വീണ് പരിക്ക്; ദുരിതംപേറി വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ വടക്കേനടയിലെ കടത്തിണ്ണയില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട തൊണ്ണൂറുകാരി….! ജീവിതം കടുത്ത പ്രതിസന്ധിയിൽ

Spread the love

സ്വന്തം ലേഖിക

വൈക്കം: മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട തൊണ്ണൂറുകാരി തെരുവോരത്തു ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നു.

വൈക്കം തെക്കേനട ഏഴുപറത്തറയില്‍ ഭാര്‍ഗവിയാണ് മഴയും മഞ്ഞും കനത്തചൂടും സഹിച്ച്‌ കഴിഞ്ഞ എട്ടു വര്‍ഷമായി വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ വടക്കേനടയിലെ കടത്തിണ്ണയില്‍ കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാരീരികമായി അവശയായ ഭാര്‍ഗവിക്കു പ്രമേഹവും കടുത്തു. ഇന്നലെ ഉച്ചയ്ക്ക് റോഡ് മുറിച്ചുകടന്ന് കടത്തിണ്ണയിലേക്കു കയറിയപ്പോള്‍ കാല്‍വഴുതി മുഖമടിച്ചു വീണ് വയോധികയ്ക്കു മുറിവേറ്റു.

ഭാര്‍ഗവിയുടെ ഭര്‍ത്താവ് രാജന്‍ 20വര്‍ഷങ്ങള്‍ക്കു മുൻപ് മരിച്ചു. ഭാര്‍ഗവിക്ക് ബേബി, പ്രകാശന്‍, അശോകന്‍ , പ്രസന്നന്‍ എന്നീ നാലു മക്കളാണുള്ളതില്‍. ഇതില്‍ ബേബിയും പ്രകാശനും മരിച്ചു. കടബാധ്യത ഉണ്ടായിരുന്ന ഇളയമകനു വീടും സ്ഥലവും വിട്ടു നല്‍കിയതോടെ മറ്റു മക്കള്‍ ഭാര്‍ഗവിയെ തിരക്കാതെയായി.

വീടും സ്ഥലവും നല്‍കിയ ഇളയമകന്‍ വീടും സ്ഥലവും വിറ്റതിനെത്തുടര്‍ന്ന് ഭാര്‍ഗവിയമ്മയ്ക്കു കിടപ്പാടവും നഷ്ടമായി. പിന്നീട് തെരുവിലെത്തിയ ഭാര്‍ഗവിയമ്മ ഭിക്ഷയെടുത്തു കടത്തിണ്ണയില്‍ അന്തിയുറങ്ങി.

മുഖത്ത് ആഴത്തില്‍ മുറിവേറ്റു ചോരയൊലിപ്പിച്ച്‌ വേദനയില്‍ പിടഞ്ഞ ഭാര്‍ഗവിയമ്മയെ പൊതുപ്രവര്‍ത്തനും റെഡ്ക്രോസ് സൊസൈറ്റി ചെയര്‍മാനുമായ പി. സോമന്‍പിള്ള ജനമൈത്രി ബീറ്റ് ഓഫീസര്‍ സിന്ധു ഹരിദാസ്, ശ്രീനിവാസന്‍ എന്നിവരുടെ സഹായത്തോടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെരുവില്‍ കഴിയുന്ന വയോധികരായ സ്ത്രീകളെ ബന്ധുക്കളെ ഏല്‍പിക്കുന്നതിനോ സുരക്ഷിത സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനോ സര്‍ക്കാരും ജില്ലാ ഭരണകൂടവും നടപടി സ്വീകരിക്കണമെന്നു പി. സോമന്‍പിള്ള ആവശ്യപ്പെട്ടു.