കൊല്ലപ്പെട്ട ആർ.എസ്.എസ് നേതാവ് എസ്.കെ. ശ്രീനിവാസന്റെ വിലാപയാത്രയിൽ പങ്കെടുക്കുന്നത് ആയിരങ്ങൾ

കൊല്ലപ്പെട്ട ആർ.എസ്.എസ് നേതാവ് എസ്.കെ. ശ്രീനിവാസന്റെ വിലാപയാത്രയിൽ പങ്കെടുക്കുന്നത് ആയിരങ്ങൾ

സ്വന്തം ലേഖകൻ

പാലക്കാട്: കൊല്ലപ്പെട്ട ആർ.എസ്.എസ് നേതാവ് എസ്.കെ. ശ്രീനിവാസന്റെ വിലാപയാത്രയിൽ പങ്കെടുക്കുന്നത് ആയിരങ്ങൾ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി.

മൃതദേഹം പാലക്കാട് കണ്ണകി ന​ഗറിലേക്കാണ് കൊണ്ടുപോകുന്നത്. കണ്ണകിയമ്മൻ ഹൈസ്കൂളിലാണ് മൃതദേഹം പൊതുദർശനത്തിന് വെയ്ക്കുന്നത്. സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് കറുകോടി ശ്മശാനത്തിൽ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യംനടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.