കന്യാസ്ത്രീയെ ഉപേക്ഷിച്ച സംഭവം ; ബിഷ്പ് ഹൗസിന് മുന്നിൽ സിസ്റ്റർ ദീപയുടെ മാതാപിതാക്കളുടെ സമരം

കന്യാസ്ത്രീയെ ഉപേക്ഷിച്ച സംഭവം ; ബിഷ്പ് ഹൗസിന് മുന്നിൽ സിസ്റ്റർ ദീപയുടെ മാതാപിതാക്കളുടെ സമരം

 

സ്വന്തം ലേഖകൻ

വയനാട്: നിരവിൽപ്പുഴ സ്വദേശിനിയായ കന്യാസ്ത്രീയെ വിദേശത്ത് സഭ ഉപേക്ഷിച്ചതിൽ പ്രതിഷേധിച്ച് ബിഷ്പ് ഹൗസിന് മുന്നിൽ സിസ്റ്റർ ദീപയുടെ മാതാപിതാക്കളുടെ സമരം. സഭയിൽ നിന്ന് പീഡനങ്ങൾ ഏറ്റുവാങ്ങിയ മകൾ മാനസികരോഗിയായെന്നും മകളുടെ തിരിച്ച് വരവിനായി രൂപത ഇടപെടണമെന്നും കുടുംബം ആവശ്യപ്പെടുന്നു. മാനന്തവാടി രൂപതയ്ക്ക് മുന്നിൽ കുത്തിയിരുന്ന് മാതാപിതാക്കൾ പ്രതിഷേധിച്ചു. സമരത്തെ അനുകൂലിച്ചും എതിർത്തും ഇവിടെ ആളുകളെത്തി.

എന്നാൽ സമരത്തെ എതിർത്ത് മാനന്തവാടി രൂപത രംഗത്തെത്തി. സമരത്തെ അനുകൂലിച്ച് സിസ്റ്റർ ലൂസി കളപ്പുരയും രംഗത്ത് വന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ വെച്ച് സഭക്കുളളിൽ നിന്ന് ശാരീരിക മാനസിക പീഡനങ്ങൾ നേരിട്ടതിനെ തുടർന്ന് മകൾ മാനസിക രോഗിയായി മാറിയെന്നും, ചികിത്സ പോലും ലഭിക്കാതെ ഇംഗ്ലണ്ടിൽ ഒറ്റക്ക് കഴിയുകയാണെന്നുമാണ് കന്യാസ്ത്രീയുടെ കുടുംബം പറയുന്നത്. മാനന്തവാടി രൂപത തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്നും മകളുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്നുമാണ് പിതാവ് കല്ലറ ജോസിന്റെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ രൂപതയുടെ അവഗണനക്കെതിരെ ദീപയുടെ കുടുംബം ബിഷപ്പ് ഹൗസിന് മുന്നിൽ മൂന്ന് മണിക്കൂർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരം തടയുമെന്ന് പ്രഖ്യാപിച്ച് കെ.സി.വൈ.എം രംഗത്തെത്തി. പൊലീസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. എന്നാൽ സഭയെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉന്നയിക്കപ്പെടുന്ന ആരോപങ്ങളാണ് ഇതെന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് കുടുംബത്തിന്റെ നീക്കമെന്നും സഭ നിലപാട് വ്യക്തമാക്കി. അതേസമയം മധ്യസ്ഥ ചർച്ചകൾക്ക് അവസരമൊരുക്കുമെന്നും സഭ വ്യക്തമാക്കി.