സില്‍വര്‍ ലൈനിനായി വീടുകള്‍ കയറിയിറങ്ങുന്ന ഡിവൈഎഫ്‌ഐക്കാര്‍ കൊട്ടാരം വിദൂഷകന്മാരെപ്പോലെ; സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി  വി ഡി സതീശന്‍

സില്‍വര്‍ ലൈനിനായി വീടുകള്‍ കയറിയിറങ്ങുന്ന ഡിവൈഎഫ്‌ഐക്കാര്‍ കൊട്ടാരം വിദൂഷകന്മാരെപ്പോലെ; സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്.

സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സില്‍വര്‍ ലൈനില്‍ സര്‍വേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തെ ശ്രീലങ്കയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സംസ്ഥാനം മുഴുവന്‍ പദ്ധതിയുടെ ഇരകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്തുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും സതീശന്‍ പരിഹസിച്ചു.

ഈ പ്രവര്‍ത്തകര്‍ കൊട്ടാരം വിദൂഷകന്‍മാരുടെ റോളിലാണെന്നാണ് സതീശന്‍ പറഞ്ഞത്.

സാമൂഹിക ആഘാത പഠനം പ്രഹസനമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സില്‍വര്‍ ലൈനില്‍ മുഴുവന്‍ കൃത്രിമമാണെന്നും ആരോപിച്ചു. പഠനഫലം എന്തായാലും പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.