അതിവേ​ഗം സിബിഐ: സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു

അതിവേ​ഗം സിബിഐ: സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് അതിവേ​ഗത്തിൽ കുറ്റപത്രം സമർപ്പിച്ചത്.

ഈ മാസം ആറിനാണ് കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയത്. എസ്പി എം സുന്ദര്‍വേലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ സിദ്ധാർത്ഥിന്റെ മരണത്തിൽ ഉദ്യോഗസ്ഥരടക്കമുള്ള ഉത്തരവാദികളായവർ നടപടി നേരിടേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗവർണർ സസ്‌പെൻഡ് ചെയ്തത് ചോദ്യം ചെയ്ത് മുൻ വിസി എം.ആർ.ശശീന്ദ്രനാഥിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന്‍ ഇക്കാര്യം പ്രസ്താവിച്ചത്.

ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.