ഭാവിയില്‍ നിങ്ങള്‍ക്കും അല്‍ഷിമേഴ്സ് ബാധിക്കാന്‍ ഇടയുണ്ടോ ? ഒഴിവാക്കാന്‍ എന്താണ് വഴി? ടി വിയില്‍ തമാശ പരിപാടി കാണുന്നതും കുളിമുറിയില്‍ പാട്ടുപാടുന്നതും വരെ ഡെമെന്‍ഷ്യയെ തടയും; .

ഭാവിയില്‍ നിങ്ങള്‍ക്കും അല്‍ഷിമേഴ്സ് ബാധിക്കാന്‍ ഇടയുണ്ടോ ? ഒഴിവാക്കാന്‍ എന്താണ് വഴി? ടി വിയില്‍ തമാശ പരിപാടി കാണുന്നതും കുളിമുറിയില്‍ പാട്ടുപാടുന്നതും വരെ ഡെമെന്‍ഷ്യയെ തടയും; .

സ്വന്തം ലേഖകൻ

കുളിമുറിയില്‍ പാട്ടുപാടുക എന്നത് പലരുടെയും വിനോദമാണ്. എന്നാല്‍, അതിന് ആരോഗ്യപരമായ പ്രാധാന്യം കൂടിയുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുനന്ത്.

ഇന്ന് മനുഷ്യരാശിയെ ഏറ്റവും അധികം വേട്ടയാടുന്ന അല്‍ഷമേഴ്സ് തടയാനുള്ള ഒരു നല്ല വ്യായാമമാണത്രെ ഇത്. തലച്ചോറ് തകരാറാകതെയിരിക്കാന്‍ ഇത്തരത്തിലുള്ള വഴികളാണ് ഇപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ നമുക്ക് മുന്‍പില്‍ തുറന്ന് വച്ചിരിക്കുന്നത്. 40 ശതാമനത്തോളം അല്‍ഷിമേഴ്സ് കേസുകള്‍ ഇതുവഴി തടയാമെന്നും അവര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങള്‍ മദ്യപിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ്സിന്റെ വലിപ്പം കുറയ്ക്കണമെന്ന് ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നു. ശരാശരി മദ്യപാനം പോലും ഓര്‍മ്മയുടെ നാശവുമായി ബന്ധപ്പെട്ടിരിക്കുമ്ബോള്‍, ഇത് തീര്‍ച്ചയായും പാലിക്കേണ്ടതാണ്. സ്ഥിരമായി മദ്യപിക്കാതെ, ഇടവിട്ട ദിവസങ്ങളിലെങ്കിലും മദ്യപാനത്തിന് അവധി നല്‍കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.

വായനയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും കൂടുതല്‍ അറിവുകള്‍ നേടാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ മസ്തിക്ഷ്‌ക്കത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. ബലഹീനമായ മസ്തിഷ്‌ക്കത്തിന് സ്വയമേവ പുനരുദ്ധാരണം നടത്താന്‍ കഴിയുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതിന് സഹായകരമായിരിക്കും ഇത്തരത്തിലുള്ള ബൗദ്ധിക വ്യായാമങ്ങള്‍
ദിവസേന പല്ലു തേച്ച്‌ വൃത്തിയാക്കുന്നത് ഭാവിയില്‍ ഡിമെന്‍ഷ്യ വരാതിരിക്കാന്‍ സഹായിക്കുമെന്നാണ് പ്രമുഖ ദന്തരോഗ വിദഗ്ധന്‍ ജെയിംസ് ഗൂലിങ്ക് പറയുന്നത്. വാര്‍ദ്ധക്യത്തില്‍എത്രമാത്രം പല്ലുകള്‍ കൊഴിയുന്നുവോ അതിനനുസരിച്ച്‌ ബോധാര്‍ജ്ജനത്തിനുള്ള കഴിവും കുറയുമെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല അമിലോയ്ഡ് പ്രോട്ടീന്‍അടിഞ്ഞുകൂടി മോണരോഗത്തിനു കാരണമാകുന്ന ബാക്ടീരിയയ്ക്ക് അല്‍ഷമേഴ്സുമായും ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

വെറുതെയിരിക്കുമ്ബോള്‍ മനസ്സിനെ അലട്ടുന്ന ചിന്തകള്‍ താലോലിക്കാതെ ടി വി തുറന്ന് ഹാസ്യ പരിപാടികള്‍ കാണാന്‍ ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നു. ചിരിക്കുന്നത് ഭാവിയില്‍ ഡിമെന്‍ഷ്യയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ മസിലു പിടുത്തം ഒഴിവാക്കി ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സോടെ ഹാസ്യ പരിപാടികള്‍ കണ്ട് പൊട്ടിപ്പൊട്ടി ചിരിക്കുക. സന്തോഷം പ്രദാനം ചെയ്യുന്ന ഡൊപാമൈന്‍, സെറോടോണിന്‍ എന്നീ മസ്തിഷ്‌ക്ക രാസവസ്തുക്കളെ ചിരി കൂടുതലായി ഉദ്പാദിപ്പിക്കുന്നു. ഡിമെന്‍ഷ്യക്ക് കാരണമാകുന്ന വിഷാദരോഗത്തിനെ ഇത് വലിയൊരു പരിധിവരെ തടയും.

Tags :