പ്രതി രക്ഷപെട്ടത് രണ്ടു തവണ: കടന്നത് പൊലീസുകാരുടെ കയ്യിലിരുന്ന ബൈക്കുമായി: ഗാന്ധിനഗറിൽ എസ്.ഐയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റിഡിയിൽ നിന്നും രക്ഷപെട്ട പ്രതി പിടിയിൽ; പിടിയിലായത് മണർകാട് നിന്ന്; പ്രതി രക്ഷപെട്ടത് ആർപ്പൂക്കരയിൽ പൊലീസുകാരനെ ആക്രമിച്ച ശേഷം ബൈക്കുമായി

പ്രതി രക്ഷപെട്ടത് രണ്ടു തവണ: കടന്നത് പൊലീസുകാരുടെ കയ്യിലിരുന്ന ബൈക്കുമായി: ഗാന്ധിനഗറിൽ എസ്.ഐയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റിഡിയിൽ നിന്നും രക്ഷപെട്ട പ്രതി പിടിയിൽ; പിടിയിലായത് മണർകാട് നിന്ന്; പ്രതി രക്ഷപെട്ടത് ആർപ്പൂക്കരയിൽ പൊലീസുകാരനെ ആക്രമിച്ച ശേഷം ബൈക്കുമായി

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: ഗാന്ധിനഗറിൽ റിട്ട.എസ്.ഐയെ തലയ്ക്കടിച്ച് കൊലപ്പെടത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപെട്ട പ്രതി പിടിയിൽ. മെഡിക്കൽ കോളേജിനു സമീപം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്, പൊലീസിന്റെ ബൈക്കുമായി രക്ഷപെട്ട പ്രതിയെ മണർകാട് നിന്നാണ് പൊലീസ സംഘം കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ പ്രതി രക്ഷപെട്ട സംവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു.

തെള്ളകം മുടിയൂർക്കര കണ്ണാമ്പടം ജോർജ് കുര്യൻ(ഷിജോ -45)യാണ് തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്. ചൊവ്വാഴ്ച രാവിലെ പൊലീസുകാരനെ ആക്രമി്ച്ച ശേഷം ബൈക്കുമായി രക്ഷപെട്ട് പ്രതിയെ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയും സംഘവും മണർകാട് വച്ച് സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. റോഡിനു കുറുകെ പൊലീസ് ജീപ്പിട്ട് സാഹസികമായാണ് പൊലീസ് സംഘം ബൈക്കിലെത്തിയ പ്രതിയെ പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ എഴുമണിയോടെയണ് ഗാന്ധിനഗർ സറ്റേഷനിലെ റിട്ട.എസ്.ഐ മുടിയർക്കര പറയകാവിൽ സി.ആർ ശശിധരനെ വീടിനോടു ചേർന്നുള്ള വഴിയിൽ തലയ്ക്കു പിന്നിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ഉച്ചയോടെ തന്നെ ഷിജോയെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ഞായറാഴ്ചയും തിങ്കളാഴ്ച വൈകിട്ട് വരെയും പൊലീസ് ചോദ്യം ചെയ്യുകയും ചെയതിരുന്നു. എന്നാൽ, ഇയാളിൽ നിന്നും കൃത്യമായ തെളിവുകൾ ഒന്നും പൊലീസിനു ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ പൊലീസ് സംഘം ഇയാളെ പൊലീസ് സറ്റേഷൻ എതിർവശത്തെ ബാറിലേയ്ക്കു ഭക്ഷണം കഴിക്കുന്നതിനായി കൊണ്ടു പോയി. ഇതിനിടെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപെടുകയായിരുന്നു. എന്നാൽ, കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതിയെ വിട്ടയച്ചതാണെന്ന വാദമാണ് ഗാന്ധിനഗർ പൊലീസ് ഉയർത്തിയിരുന്നത്.

എന്നാൽ, ഷിജോയ്ക്കു വേണ്ടി ഇതിനിടെ പൊലീസ് തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ ആർപ്പൂക്കര തൊണ്ണങ്കുഴിയിൽ വച്ച് രാവിലെ പ്രതിയെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ, ഇവരെ ആക്രമിച്ച് വീഴ്ത്തിയ ശേഷം ഷിജോ ബൈക്കുമായി കടന്നു. തുടർന്ന് പിന്നാലെ പൊലീസുകാർ പാഞ്ഞെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചില്ല. തുടർന്ന് പൊലീസ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുന്നറിയിപ്പ് സന്ദേശം നൽകി. തുടർന്നാണ് കെ.കെ റോഡിലൂടെ ബൈക്ക് വരുന്നതായി പൊലീസിനു വിവരം ലഭിച്ചത്.

തുടർന്ന് മണർകട് പാലമുറി ഭാഗത്തു വച്ച് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജി, എസ്.ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിജോ, സതീഷ്, അൻവർ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. റോഡിൽ ബൈക്കിനു മുന്നിൽ ജീപ്പ് കുറുകെയിട്ടാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ ഏതാനും നിമിഷങ്ങൾക്കകം ഗാന്ധിനഗർ സ്റ്റേഷനിൽ എത്തിക്കും.

ഇതിനിടെ പ്രതി രക്ഷപെട്ട സംഭവത്തിൽ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. കൊച്ചി റേഞ്ച് ഐജിയാണ് ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത്.