Spread the love

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഷിഗല്ല റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ മുൻ കരുതലുകൾ അത്യാവശ്യമാണ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഷിഗെല്ല അണുബാധ (ഷിഗെല്ലോസിസ്) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.വയറിളക്കത്തിനും മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഒരു ബാക്ടീരിയയാണ് ഷിഗെല്ല.

video
play-sharp-fill

മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ (ഷെല്ലിഗലോസിസ്) ഇത് മനുഷ്യരിലേക്ക് എളുപ്പത്തില്‍ പകരുന്നു. രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ കുട്ടികളില്‍ മരണസാധ്യതയും കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.

രോഗി ഉപയോഗിച്ചിരുന്ന പ്രതലങ്ങളില്‍ സ്പർശിക്കുന്നതിലൂടെ കുട്ടികളുടെ കൈകളില്‍ ഷിഗെല്ല രോഗാണുക്കള്‍ പടരാൻ സാധ്യതയുണ്ട്. രക്തമോ കഫമോ കലർന്ന വയറിളക്കം, കഠിനമായ വയറുവേദനയും മലബന്ധവും, പനിയും ഛർദ്ദിയും, കടുത്ത ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവിട്ട് സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകള്‍ കഴുകണം. ഭക്ഷണം തയ്യാറാക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ മുമ്പും, ബാത്ത്റൂം ഉപയോഗിച്ചതിനുശേഷമോ ഡയപ്പർ മാറ്റിയതിനുശേഷമോ കെെകള്‍ വൃത്തിയായി കഴുകൽ നിർബന്ധമാണ്.

കുഞ്ഞുങ്ങളും ചെറിയ കുട്ടികളും ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷം കൈകഴുകുന്നത് നിരീക്ഷിക്കുക. ഡയപ്പർ മാറ്റിയ ശേഷം കൈകളും കുഞ്ഞിന്റെ കൈകളും സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകുക. വയറിളക്കമുള്ള കുട്ടികളെ ഡേ കെയറിലേക്കോ സ്കൂളിലേക്കോ വിടുന്നത് ഒഴിവാക്കുക, കിണറ്റിൽ നിന്നോ  തടാകത്തില്‍ നിന്നോ കുളത്തില്‍ നിന്നോ വെള്ളം കുടിക്കാതിരിക്കുക, തിളപ്പിച്ച വെള്ളം മാത്രം കുട്ടികള്‍ക്ക് നല്‍കുക.

കുട്ടികളില്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്കൂളില്‍ വിടാതിരിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. രോഗം മൂലം ശരീരത്തില്‍ ഉണ്ടാകുന്ന നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളവും ഒ.ആർ.എസ് ലായനിയും കുടിക്കുക.