
തിരുവനന്തപുരം : വി.ഡി സതീശന് സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി രാജീവ്.
പൊതുമേഖലാ സ്ഥാപനങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റാണ് പ്രഖ്യാപിച്ചതെന്ന് പി രാജീവ് കുറ്റപ്പെടുത്തി. MSME കളെക്കുറിച്ചുള്ളത് കാഴ്ചപ്പാടില്ലാത്ത പ്രഖ്യാപനമാണ്. വ്യവസായ മേഖലയ്ക്ക് നല്‍കിയതില്‍ 302 കോടി രൂപ കുറഞ്ഞു. പൂര്‍ണമായും സ്വകാര്യവത്കരണത്തിനുള്ള കാഴ്ചപ്പാട്.പൊതുമേഖലയെ പൂര്‍ണമായും കൈയൊഴിഞ്ഞു. ഇത് പുതുക്കിയ ബജറ്റ് പ്രസംഗമാണെന്നും പുതിയതല്ലെന്നും പി രാജീവ് പറഞ്ഞു.
അതേസമയം, പദ്ധതി ചിലവിലെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു വെച്ചെന്നും,പ്രതീക്ഷിത വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ സര്‍ക്കാര്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കിയതെന്നും കുറ്റപ്പെടുത്തലുണ്ട്. കിഫ്ബി പൊളിച്ചു പണിയാനും ബജറ്റില്‍ തീരുമാനമുണ്ട്. തുറമുഖ, ധാതു, ഏവിയേഷന്‍ മേഖലകളില്‍ പുതിയ പദ്ധതികള്‍ അവതരിപ്പിച്ചും സ്വകാര്യ നിക്ഷേപം പ്രധാനനയമായും പ്രഖ്യാപിച്ച് വി.ഡി.സതീശന് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ഭൂനിയമങ്ങളില്‍ കാലാനുസൃതമായ പരിഷ്കാരം ഉള്‍പ്പെടെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. പ്രതീക്ഷിച്ച ക്ഷേമപെന്ഷന് വര്‍ദ്ധനവ് ബജറ്റിലില്ല. റബറിന്റെ താങ്ങുവില 250 രൂപയാക്കി. ബിയറും വൈനും ഒഴികെയുളള വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതോടെ വില കുറയും. കേരളത്തില്‍ സ്വകാര്യ നിക്ഷേപങ്ങളുണ്ടാകണമെന്നതാണ് യു ഡി എഫ് സര്‍ക്കാരിന്റെ നയമെന്നും സ്വകാര്യവത്ക്കരണമല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






