play-sharp-fill
ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് എതിർവശത്ത് അമിതവേഗതയിലെത്തിയ കാർ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു

ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് എതിർവശത്ത് അമിതവേഗതയിലെത്തിയ കാർ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് എതിർവശത്ത് ശീമാട്ടി റൗണ്ടാനയിൽ നിന്ന് ലോഗോസ് സെൻ്റർ ഭാഗത്തേക്ക് വരികയായിരുന്ന കാർ മുൻപിൽ പോയ ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചത്

അമിതവേഗതയിലെത്തിയ കാറാണ് മുൻപിൽ പോവുകയായിരുന്ന ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നെങ്കിലും ഓട്ടോഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റു ആളപായമൊന്നുമില്ല.

വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഈ ഭാഗത്ത് അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ അപകടങ്ങൾ ഉണ്ടാക്കുന്നത് പതിവാകുകയാണ്. അടുത്ത ദിവസങ്ങളിലായി അഞ്ചിലധികം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്.