പട്ടാളക്കാരനുമായുള്ള വിവാഹാലോചന വന്നതോടെ മനംമാറ്റം; കുടംബ ജോത്സ്യന്റെ പ്രവചനവും പ്രായക്കൂടുതലും രണ്ടു സമുദായവും ഷാരോണിനെ ഒഴിവാക്കാന്‍ കാരണമായി; കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് ഗ്രീഷ്മ തന്നെ; സത്യം പുറത്തു കൊണ്ടു വന്നത് ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുധ്യവും; ഇരുപത്തിരണ്ടുകാരിയുടെ കൊടുംക്രൂരതയില്‍ നടുങ്ങി കേരളം…..!
സ്വന്തം ലേഖിക
തിരുവനന്തപുരം: ഷാരോണിനു നല്‍കിയ കഷായത്തില്‍ വിഷം കലര്‍ത്തിയതായി വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തി.
തുരിശ് ആയിരുന്നു കലര്‍ത്തിയത്. മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുധ്യവുമാണ് അന്വേഷണത്തില്‍ പ്രധാന തുമ്പായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാരോണും വനിത സുഹൃത്തും കണ്ടു മുട്ടുന്നത് ബസ് യാത്രക്കിടെയാണ്. ഒന്നര വര്‍ഷം മുന്‍പുള്ള ഒരു ചെന്നൈ യാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു.
നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ റേഡിയോളജി വിദ്യാര്‍ത്ഥി ഷാരോണും പി ജി ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയും തമ്മില്‍ പ്രണയ ബദ്ധരായപ്പോള്‍ തന്റെ അനുജന്റെ പ്രായമേ ഷാരോണിനുള്ളുവെന്ന കാര്യം പെണ്‍കുട്ടിയും ആലോചിച്ചിരുന്നില്ല. ബി എ യ്ക്ക് റാങ്ക് ഹോള്‍ഡര്‍ ആയിരുന്ന പെണ്‍കുട്ടി പി ജി പഠനത്തില്‍ ഉഴപ്പി തുടങ്ങിയപ്പോഴാണ് വീട്ടുകാര്‍ പ്രണയം കയ്യോടെ പൊക്കിയത്.
പ്രണയത്തിലായ ശേഷം കോളേജില്‍ പോയിരുന്നതും ഇരുവവരും ഒരുമിച്ചായിരുന്നു.
നായര്‍ സമുദായക്കാരിയായ പെണ്‍കുട്ടി നാട്ടിലെ അറിയപ്പെടുന്ന തറവാട്ടിലെ അംഗവുമാണ്. നാടാര്‍ സമുദായത്തിലെ ഷാരോണിനെ ഉള്‍ക്കൊള്ളാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരുക്കമായിരുന്നില്ല. ഇതിനിടെ പല തവണ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഷാരോണിനെ വിലക്കുകയും ചെയ്തു.
കുടംബ ജോത്സ്യന്റെ പ്രവചനവും പ്രായക്കൂടുതലും രണ്ടു സമുദായവും ഒക്കെ വില്ലന്‍ ആയതോടെ ഇരുവരും ചേര്‍ന്ന് തന്നെ വിവാഹം വേണ്ടന്ന് തീരുമാനിച്ചു. പെണ്‍കുട്ടിക്ക് വേറെ വിവാഹം നിശ്ചയിച്ചു. അതിന് ശേഷം ഒഴിഞ്ഞു പോയ ഷാരോണിനെ വീണ്ടു ബന്ധപ്പെട്ടതും സൗഹൃദം ദൃഢമാക്കിയതും ഈ പെണ്‍കുട്ടി തന്നെ. അതാണ് സംശങ്ങള്‍ ഇരട്ടിപ്പിക്കുന്നത്.
സാധാരണ ഗതിയില്‍ വിവാഹം ഉറപ്പിച്ചു കഴിഞ്ഞാല്‍ പ്രണയം ഉണ്ടായിരുന്നുവെങ്കില്‍ കൂടി പഴയ ബന്ധങ്ങള്‍ ഒഴിവാക്കാനെ എല്ലാവരും ശ്രമിക്കു. എന്നാല്‍ ഈ പെണ്‍കുട്ടി മാത്രം വീണ്ടും ഷാരോണിനെ കാണാന്‍ ശ്രമിച്ചതും വീട്ടില്‍ വിളിച്ചു വരുത്തിയതും കോളേജിലെ റെക്കോര്‍ഡുകള്‍ വരച്ചു നല്കിയതും എന്തിനെന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടാത്തത്.
കഷായവും ജ്യൂസും നല്കിയതു സംബന്ധിച്ചും പെണ്‍കുട്ടിയുടെ മൊഴികളില്‍ അവ്യക്തതകള്‍ ഏറെയാണ്. അമ്മയെ കൊണ്ടാക്കാന്‍ വന്ന ഓട്ടോ ഡ്രൈവര്‍ മാമനും ജ്യൂസ് കൊടുത്തിരുന്നുവെന്നും ആ മാമനും ഛര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഈ ‘മാമനെ’ ഇനിയും കണ്ടെത്തിയിട്ടില്ല.
കഷായക്കുപ്പി കഴുകിയതും ദുരൂഹമാണ്. മരണത്തിന് കാരണമാകുന്ന സ്ലോ പോയിസണ്‍ കലര്‍ത്തിയ കഷായമാണോ ഷാരോണ്‍ കുടിച്ചതെന്ന സംശയം അതീവ ശക്തമാണ്.
പഠന സംബന്ധമായ പ്രൊജക്‌ട് വാങ്ങാനാണെന്ന് പറഞ്ഞാണ് ഷാരോണ്‍ സുഹൃത്തായ റിജിനിനേയും കൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത് എന്നാണ് പറയുന്നത്. വീട്ടിലെത്തിയപ്പോള്‍ ഷാരോണിന് അമ്മ കാണാതെയാണ് ആ മരുന്ന് ഒഴിച്ച് കൊടുത്തതെന്ന് പുറത്ത് വന്ന ഓഡിയോയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്.
കഷായം കഴിക്കാനുള്ള അവസാന ദിവസമായിരുന്നെന്നും കഴിച്ചതിന്റെ ബാക്കി വന്നതാണ് ഷാരോണിന് നല്‍കിയതെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. ഇവിടെ നിന്നും വിഷമൊന്നും കൊടുത്തിട്ടില്ലെന്നും പറയുന്നുണ്ട്.