play-sharp-fill
ഈ ഒറ്റ ചിത്രംമതി ടീച്ചറമ്മയുടെ സ്‌നേഹവും കരുതലും മനസ്സിലാക്കാൻ ; ഉണ്ണി കാനായി തീർത്ത ശില്പം വൈറലാകുന്നു

ഈ ഒറ്റ ചിത്രംമതി ടീച്ചറമ്മയുടെ സ്‌നേഹവും കരുതലും മനസ്സിലാക്കാൻ ; ഉണ്ണി കാനായി തീർത്ത ശില്പം വൈറലാകുന്നു

സ്വന്തം ലേഖകൻ

കണ്ണൂർ: പയ്യന്നൂർ താലൂക്ക് ആശുപത്രി അങ്കണത്തിൽ പ്രശസ്ത ശിൽപി ഉണ്ണി കാനായി തീർത്ത ശിൽപമാണ് ഇപ്പോൾ കേരളമാകെ വൈറലായായിക്കൊണ്ടിരിക്കുന്നത്. ചുവരിൽ തീർത്ത ശിൽപത്തിൽ ടീച്ചറമ്മയുടെ കരുതലും സ്‌നേഹവും നിറഞ്ഞു നിൽക്കുന്നു.


‘പ്രളയവും നിപ്പയും അതിജീവിച്ച നമ്മൾ കൊറോണയെയും അതിജീവിക്കും… അഭിനന്ദനങ്ങൾ നമ്മുടെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും.എന്ന് കുറിച്ചുകൊണ്ടാണ് ഉണ്ണി കാനായി ശിൽപത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റവുമായാണ് ഷൈലജ ടീച്ചറുടെ നേതൃത്വത്തിൽ കേരളം യാത്ര ചെയ്യുന്നത്. നിപ്പായെ അതിജീവിച്ച കേരളത്തിന് പലയിടങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ എത്തിയിരുന്നു. ഇപ്പോൾ കൊറോണയെ നേരിട്ട വിധവും ലോകരാജ്യങ്ങളിൽ അത്ഭുതം ഉളവാക്കിയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനത്തിലൂടെയും കൃത്യമായ പരിപാലനത്തിലൂടെയും ആരോഗ്യരംഗം മികവുറ്റതാക്കുകയാണ് ടീച്ചർ. അതിന്റെ നേർസാക്ഷ്യമായ ശിൽപം എന്ന നിലയിൽ കേരളമാകെ ടീച്ചറമ്മയുടെ കരുതൽ ഏറ്റെടുത്തിരിക്കുകയാണ്.