പാവപ്പെട്ടവന് നൂറ് രൂപ; മാണിയുടെ പ്രതിമയ്ക്ക് കോടികൾ; ഐസക്കിന്റെ ബജറ്റിലെ രാഷ്ട്രീയത്തെ വലിച്ചു കീറി സാമൂഹ്യ മാധ്യമങ്ങൾ; ഇതിനാണോ സിപിഎമ്മുകാരെ നിങ്ങൾ തെരുവിൽ തല്ല് കൊണ്ടത്

പാവപ്പെട്ടവന് നൂറ് രൂപ; മാണിയുടെ പ്രതിമയ്ക്ക് കോടികൾ; ഐസക്കിന്റെ ബജറ്റിലെ രാഷ്ട്രീയത്തെ വലിച്ചു കീറി സാമൂഹ്യ മാധ്യമങ്ങൾ; ഇതിനാണോ സിപിഎമ്മുകാരെ നിങ്ങൾ തെരുവിൽ തല്ല് കൊണ്ടത്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇന്നലെ കേരളത്തിലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ഒരു കാര്യമായിരുന്നു. ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണിയുടെ സ്മാരകം നിർമ്മിക്കുന്നതിന് ബജറ്റിൽ വകയിരുത്തിയത് അഞ്ചു കോടി രൂപയായിരുന്നു..! സാധാരണക്കാരന് പെൻഷൻ നൽകാനുള്ള വകുപ്പിൽ നൂറ് രൂപ മാത്രം വർധിപ്പിച്ചപ്പോഴാണ്, കെ.എം മാണിയ്ക്കു സ്മാരകം നിർമ്മിക്കാൻ അഞ്ചു കോടി രൂപ പ്രതിസന്ധിക്കാലത്തും വാരിക്കോരിയെറി്ഞ്ഞത്.

ബജറ്റ് കച്ചവടത്തിന്റെ പേരിലും, ബാർ കോഴയുടെ പേരിലും കെ.എം മാണിയെ നടുറോഡിൽ തടയുകയും, നിയമസഭയ്ക്കുള്ളിൽ പോലും വലിച്ചു കീറുകയും, ബജറ്റ് അവതരണം തടസപ്പെടുത്തുകയും ചെയ്ത ഇടത് പക്ഷം തന്നെയാണ് ഇപ്പോൾ കെ.എം മാണിയെ വിശുദ്ധ വത്കരിക്കാൻ ശ്രമം നടത്തുന്നതെന്നതാണ് ഏറെ രസകരം. ബജറ്റ് അവതരണം തടസപ്പെടുത്താൻ, കെ.എം മാണിയ്‌ക്കെതിരെ പ്രതിഷേധവുമായി ജുബയും മടക്കിക്കുത്തി സ്പീക്കറുടെ ചേംബറിൽ കയറിയ ടി.എം തോമസ് ഐസക്ക് എന്ന താടിക്കാരൻ തന്നെയാണ് ഇപ്പോഴത്തെ ധനമന്ത്രിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണക്കാരുടെ പെൻഷൻ തുക വെറും നൂറ് രൂപ വർധിപ്പിച്ച് , 1300 രൂപയാക്കിയ ശേഷം വൻ പ്രചാരണമാണ് സർക്കാർ സോഷ്യൽ മീഡിയ വഴി നൽകുന്നത്. പട്ടേൽ പ്രതിമ നിർമ്മിച്ച് കോടികൾ വെള്ളത്തിലാക്കിയ മോദി സർക്കാരിനെ പരിഹസിച്ചിരുന്ന ഇടതുപക്ഷം തന്നെയാണ് തികച്ചും രാഷ്ട്രീയ ലക്ഷ്യം മാത്രം വച്ച് കെ.എം മാണിയുടെ പ്രതിമയും, സ്മാരക മന്ദിരം നിർമ്മിക്കും എന്നും പ്രഖ്യാപിക്കുന്നത് തികച്ചും രാഷ്ട്രീയം തന്നെയാണ് ഉദ്ദേശിക്കുന്നത്.

കേരള കോൺഗ്രസുകൾ തമ്മിലുള്ള തർക്കം മുതലെടുക്കുന്നതിനും, ജോസ് കെ.മാണിയെയും സംഘത്തെയും ഇടതു പക്ഷത്ത് എത്തിക്കുന്നതിനുമാണ് ഇപ്പോൾ സിപിഎം ലക്ഷ്യമിടുന്നത്. ഇത് തന്നെയാണ് ഇപ്പോൾ മാണിയോടുള്ള പ്രേമത്തിനു പിന്നിലുള്ളത്. എന്നാൽ, സിപിഎമ്മിന്റെ ഇപ്പോഴത്തെ മാണി പ്രേമത്തെ സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. കെ.എം മാണിയെ തടയാൻ റോഡിലിറങ്ങി കേസും കൂട്ടവും നേരിടേണ്ടി വന്ന അണികളെ പരിഹസിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുന്നത്.