ലോകപ്രമേഹദിനവും, ശിശുദിനവും സംയുക്തമായി ആചരിച്ചു

ലോകപ്രമേഹദിനവും, ശിശുദിനവും സംയുക്തമായി ആചരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററും ലയൺസ് ഡിസ്ട്രിക് 318 ബി യും തിരുഹൃദയ കോളേജ് ഓഫ് നേഴ്സിങ്ഗും സംയുക്തമായി പ്രേമേഹ ബോധവത്കരണ സെമിനാറും യൂത്ത് എംപവർ മെൻറ് സെമിനാറും  നടന്നു. എസ് എച്ച് മെഡിക്കൽ സെന്റർ സിസ്റ്റർ കാതറൈൻ നെടുംപുറം അധ്യക്ഷത വഹിച്ച യോഗം ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ , എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ സി.പി ജയകുമാർ മുഖ്യപ്രഭാഷണം നടത്തി പ്രമുഖ പ്രമേഹരോഗ വിദഗ്ധൻ ഡോക്ടർ ഗോപിനാഥൻ പിള്ളയും ഇൻറർനാഷണൽ ട്രെയിനർ അഡ്വക്കേറ്റ് വാമൻകുമാറും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ലയൺ ആൻറണി കുര്യാക്കോസ് സ്വാഗതവും ഡോക്ടർ അനിൽ മാത്യു കൃതജ്ഞതയും അർപ്പിച്ചു. ഡോക്ടർ ചെറിയാൻ എബ്രഹാം, പീഡിയാട്രീഷൻ, മിസ്സിസ് ടെസി സോണി കാഷ്വാലിറ്റി ഇൻചാർജ്, ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ പ്രിൻസ് സ്കറിയ, സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ.ജെ തോമസ് ഐ.പി.എസ്, ഡിസ്ട്രിക്ട് ചെയർ പേഴ്സൺ ലയൺ സിബി പ്ലാത്തോട്ടം എന്നിവർ ആശംസകൾ അർപ്പിച്ചു.