പ്രളയ സെസ് അടിയന്തരമായി പിൻവലിക്കണം: മൊബൈൽ വ്യാപാരികളുടെ സംഘടനയുടെ സമരത്തിന് വ്യപാരിവ്യവസായി ഏകോപനസമിതിയുടെ പൂർണ്ണ പിന്തുണ: ടി. നസറുദ്ധീൻ

പ്രളയ സെസ് അടിയന്തരമായി പിൻവലിക്കണം: മൊബൈൽ വ്യാപാരികളുടെ സംഘടനയുടെ സമരത്തിന് വ്യപാരിവ്യവസായി ഏകോപനസമിതിയുടെ പൂർണ്ണ പിന്തുണ: ടി. നസറുദ്ധീൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചെറുകിട മൊബൈൽ വ്യപാരികളെ ഈ ദുരിതകാലത്തും ദ്രോഹിക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രളയസെസ്സ് അടിയന്തിര മായി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും അതിനായി മൊബൈൽ സംഘടന നടത്തുന്ന സമരത്തിന് എല്ലാസഹായവും പിന്തുണയും വാഗ്ദാനം ചെയ്തതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസുറുദീൻ.

ഏകദിന സെമിനാറിന് തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു പതാക ഉയർത്തുന്നു

കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ മൊബൈൽ & റീചാർജിങ് റീട്ടെയ്ലേഴ്സ് അസോസിയേഷന്റെ കോട്ടയം ജില്ലാ ഏകദിനസെമിനാർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയും ആയ സേതുമാധവൻ സെമിനാർ അഭിവാദ്യം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു (ശിവബിജു) അദ്യക്ഷത വഹിച്ചു. സംസ്ഥാന ട്രെഷറർ നൗഷാദ് പനച്ചിമൂട്ടിൽ
സ്വാഗതവും, ജില്ലാ പ്രസിഡന്റ് അനീഷ് ആപ്പിൾ, ബേബി കുടയം പടി, ജോജോ ജേക്കബ് പാമ്പാടി, ബിജു മാത്യു പനംപാലം ജോമോൻ പാമ്പാടി., ഷാനവാസ് കോട്ടയം, ഷൈജു കടുവാക്കുളം, റാഫി കോട്ടയം എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സനറ്റ് പി മാത്യു കോർഡിനേറ്റർ ആയിരുന്നു. നേതൃത്വപഠന ക്ലാസ്, വിവിധ വിഷയങ്ങളിൽ ചർച്ചകളും നടത്തി

നിസാർ പാമ്പാടി യുടെ ഭാര്യ ശൈലജനിസാറിന്
അനുശോചനം രേഖപ്പെടുത്തി. ജില്ലാ ട്രെഷറർ സലി കുമരകം നന്ദി പറയുകയും ചെയ്തു കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നടത്തിയ സെമിനാർ വൈകുന്നേരം വരെ തുടർന്നു