23കാരിയായ യുവതിയെ ലൈംഗികാതിക്രമത്തിനിടെ വെട്ടിപ്പരിക്കേല്‍പ്പിച്ചു ; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകൻ
പാലക്കാട് : ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. എലപ്പുള്ളി കോഴിപ്പാറ കള്ളിയാലംപാറ വീട്ടില്‍ സൈമണിനെയാണ് (35) വ്യാഴാഴ്ച പുലര്‍ച്ചെ വീടിനു സമീപം അവശനിലയില്‍ കണ്ടെത്തിയത്. യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ചയാണ് വീടിനു സമീപം പുല്ലരിയുകയായിരുന്ന 23കാരിയെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതി ആക്രമിച്ചത്. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും രക്ഷപ്പെട്ടു. തലയില്‍ മൂന്നിടങ്ങളില്‍ വെട്ടേറ്റ യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി 8.30 നാണ് യുവാവിനെ അവശനിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി. യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട യുവാവ് പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയശേഷമാണ് വിഷം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. രാവിലെ 11.45-ഓടെ കസബ പൊലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.