
പാലക്കാട്: ഓണസീസണിലെ തിരക്ക് കുറക്കാൻ ചെന്നൈ സെൻട്രലിനും കണ്ണൂരിനുമിടയിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. സെപ്റ്റംബർ 14 ന് (ട്രെയിൻ നമ്പർ 06163)ചെന്നൈ സെൻട്രലിൽ നിന്ന് രാത്രി 11.50ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചക്ക് 1.30ന് കണ്ണൂരിലെത്തും.
സെപ്റ്റംബർ 16ന് ഉച്ചക്ക് ശേഷം 3.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.55ന് ചെന്നൈ സെൻട്രലിൽ എത്തും.
ട്രെയിനുകളിൽ അധിക കോച്ച്
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട്: ഓണം തിരക്ക് പ്രമാണിച്ച് താഴെപ്പറയുന്ന ട്രെയിൻ സർവീസുകളീൽ ഒരു അധിക കോച്ച് അനുവദിച്ചു.
1. നമ്പർ 12076/12075 തിരുവനന്തപുരം സെൻട്രൽ – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് സെപ്റ്റംബർ 17 മുതൽ 19 വരെ ഒരു അധിക ചെയർ കാർ കോച്ച്.
2.16308/16307 കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് സെപ്റ്റംബർ 14 മുതൽ 17 വരെ ഒരു അഡീഷണൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്.
3. 16305 എറണാകുളം ജങ്ഷൻ – കണ്ണൂർ എക്സ്പ്രസ് സെപ്റ്റംബർ 13 മുതൽ 16 വരെ ഒരു അധിക ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്.
4. 16306 കണ്ണൂർ-എറണാകുളം ജങ്ഷൻ എക്സ്പ്രസ് സെപ്റ്റംബർ 15 മുതൽ 18 വരെ ഒരു അധിക ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്.
5. 16343 തിരുവനന്തപുരം സെൻട്രൽ – മധുരൈ ജങ്ഷൻ അമൃത എക്സ്പ്രസ് സെപ്റ്റംബർ 12 മുതൽ 17 വരെ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച്.
8. 16344 മധുര ജങ്ഷൻ – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് സെപ്റ്റംബർ 13 മുതൽ 18 വരെ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച്.







