ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം; റെയ്ഡ് ചെയ്യാനോ കുറ്റം ചുമത്താനോ പാടില്ല; ലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രീംകോടതി

ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം; റെയ്ഡ് ചെയ്യാനോ കുറ്റം ചുമത്താനോ പാടില്ല; ലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രീംകോടതി

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രീം കോടതി.

ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം. റെയ്ഡ് ചെയ്യാനോ അവര്‍ക്കെതിരെ കുറ്റം ചുമത്താനോ പാടില്ല. ലൈംഗിക തൊഴിലാളികളെ പൊലീസ് ശാരിരികമായി ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ലൈംഗിക തൊഴില്‍ കേന്ദ്രം സ്ഥാപിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഭരണഘടനയിലെ വകുപ്പ് 21 പ്രകാരം അന്തസോടും അഭിമാനത്തോടും ജീവിക്കാനുള്ള അവകാശം മറ്റെല്ലാവരെയും പോലെ ലൈംഗിക തൊഴിലാളികള്‍ക്കും ഉണ്ട്. ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മോശം ചിന്തകളുടെ ഭാരം അവര്‍ വഹിക്കേണ്ടതില്ലെന്നും കോടതി നീരീക്ഷിച്ചു.

ലൈംഗിക അതിക്രമത്തെ അതിജീവിച്ച ഏതൊരു വ്യക്തിക്കും ലഭിക്കുന്ന നിയമ, വൈദ്യ സഹായങ്ങള്‍ ലൈംഗിക തൊഴിലാളികള്‍ക്കും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ നിര്‍ബന്ധിത ലൈംഗിക തൊഴില്‍ ചെയ്യുന്ന പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ മോചനത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍ സര്‍വേ നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.

ലൈംഗിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള അമിക്യസ്ക്യൂറി റിപ്പോര്‍ട്ടിലാണ് ബെഞ്ചിന്റെ ഉത്തരവ്.