ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസ്-അഭിഭാഷക തര്‍ക്കം; അഭിഭാഷകൻ  പാറാവുകാരനെ തള്ളിയിട്ടെന്ന് പൊലീസ്

ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസ്-അഭിഭാഷക തര്‍ക്കം; അഭിഭാഷകൻ പാറാവുകാരനെ തള്ളിയിട്ടെന്ന് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം.

ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകനായ മിഥുന്‍ പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് തര്‍ക്കമുണ്ടായത്.
അഭിഭാഷക വേഷത്തിലല്ലാതെ എത്തിയ മിഥുനെ പൊലീസ് തടഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരണം പറയാതെ സ്റ്റേഷനിലേക്ക് കടക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ അഭിഭാഷകന്‍, പാറാവുകാരനെ തള്ളിത്താഴെയിട്ടെന്ന് പൊലീസ് ആരോപിച്ചു.

തര്‍ക്കമായതോടെ മടങ്ങിയ മിഥുന്‍ കൂടുതല്‍ അഭിഭാഷകരുമായി സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു. അഭിഭാഷക സംഘത്തെ പൊലീസ് തടഞ്ഞത് രൂക്ഷമായി വാക്കുതര്‍ക്കത്തിലേക്ക് നയിച്ചു.

അതേസമയം പൊലീസ് പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നും വിവരാവകാശ അപേക്ഷ നല്‍കാനാണ് സ്റ്റേഷനില്‍ എത്തിയതെന്നും അഭിഭാഷകന്‍ മിഥുന്‍ വിശദീകരിച്ചു.