പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷമായി രാത്രിയിൽ സ്വന്തം വീട്ടിലെത്തിച്ചു പീഡിപ്പിച്ചു: പെൺകുട്ടിയെ രാത്രി യുവാവ് കൊണ്ടു പോയിരുന്നത് കുട്ടിയുടെ വീടിന്റെ പിൻവാതിൽ തുറന്ന്; പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കുട്ടിയെ കണ്ടെത്തിയത് യുവാവിന്റെ കട്ടിലിനടിയിൽ നിന്നും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷമായി രാത്രിയിൽ സ്വന്തം വീട്ടിലെത്തിച്ചു പീഡിപ്പിച്ചു: പെൺകുട്ടിയെ രാത്രി യുവാവ് കൊണ്ടു പോയിരുന്നത് കുട്ടിയുടെ വീടിന്റെ പിൻവാതിൽ തുറന്ന്; പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കുട്ടിയെ കണ്ടെത്തിയത് യുവാവിന്റെ കട്ടിലിനടിയിൽ നിന്നും

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ഒരുവർഷമായി സ്വന്തം വീട്ടിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ.പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രാത്രിയിൽ ബൈക്കിലെത്തി സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച പതിനെട്ടുകാരനാണ് പൊലീസ് പിടിയിലായത്.

പെൺകുട്ടിയെ പീഡിപ്പിച്ച ഇടുക്കി ചേലച്ചുവട്ടിലെ യുവാവാണ് പൊലീസ് പിടിയിലായത്. പ്രേമം നടിച്ച് വശത്താക്കിയാണ് പെൺകുട്ടിയെ ഇയാൾ രാത്രിയിൽ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് പീഡിപ്പിച്ചിരുന്നത്. ഒരു വർഷമായി ഇത് തുടരുകയായിരുന്നു. എന്നാൽ ഇരുവരുടെയും വീട്ടുകാർ ഇതിനെപ്പറ്റി് അറിഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവരും ഉറക്കത്തിലാവുന്നതോടെ രാത്രിയിൽ ബൈക്കിലെത്തുന്ന ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയിരുന്നത്. രാത്രി പത്തു മണിയോടെ പെൺകുട്ടിയുടെ വീടിന് സമീപം കുറ്റിക്കാട്ടിലേക്ക് ബൈക്ക് ഇറക്കി വച്ചശേഷം പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് പിറകിലിരുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരും.

തുടർന്ന് പിറ്റേന്ന് പുലർച്ചെ അഞ്ച് മണിക്ക് മുൻപ് തന്നെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞദിവസം ഇവർ ഉണരാൻ താമസിച്ചു. നേരം പുലർന്നതോടെ പെൺകുട്ടിയെ വീട്ടിലെത്തിക്കാൻ കഴിഞ്ഞില്ല.

സ്വന്തം വീട്ടിൽതന്നെ പെൺകുട്ടിയെ ഇയാൾ സുരക്ഷിതയാക്കി. എന്നാൽ, ഏഴു മണിയോടെ പെൺകുട്ടിയുടെ വീട്ടുകാർ മുറിയിൽ നോക്കിയപ്പോൾ മകളെ കാണാനില്ല. ഇതോടെ പെൺകുട്ടിയുടെ അമ്മ ഇടുക്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഇതോടെ പെൺകുട്ടിയുടെ മൊബൈൽ നമ്പർ വച്ച് പൊലീസ് തിരഞ്ഞു. ടവർ ലൊക്കേഷൻ തിരഞ്ഞെത്തിയ പൊലീസ് സംഘം ചെന്നത് ദേവന്റെ വീട്ടിലായിരുന്നു. പൊലീസ് എത്തിയതോടെ ദേവന്റെ വീട്ടുകാർ പരിഭ്രമിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ ദേവന്റെ കട്ടിലിന് അടിയിൽ ഒളിച്ചിരുന്ന പെൺകുട്ടിയെ പൊലീസ് പൊക്കി. അപ്പോഴാണ് ദേവന്റെ വീട്ടുകാരും പെൺകുട്ടിയുടെ വീട്ടുകാരും ഒരു വർഷമായി നടന്നിരുന്ന പീഡനവിവരം അറിയുന്നത്.

റിസോർട്ട് ജീവനക്കാരനായ യുവാവ് ഇപ്പോൾ മേസ്തിരിപ്പണി ചെയ്ത് വരികെയാണ്. അറസ്റ്റിലായ യുവാവിനെ വൈദ്യ പരിശോധനക്ക് ശേഷം റിമാൻഡ് ചെയ്തു.