മാങ്ങ മോഷണത്തിനും സ്വർണ മോഷണത്തിനും ശേഷം പൊലീസിനെതിരെ വീണ്ടും പരാതി; പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ
കൊച്ചി: മാങ്ങ മോഷണത്തിനും സ്വർണ മോഷണത്തിനും ശേഷം പൊലീസിനെതിരെ വീണ്ടും പരാതി. പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പൊലീസുകാരന്‍ അറസ്റ്റിലായി.
എറണാകുളം പറവൂര്‍ വാണിയക്കോട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
പ്രണയം നടിച്ച് പീഡിപ്പിച്ചതായി പറവൂര്‍ സ്‌റേറഷനിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. കേസിനാസ്പദമായ സംഭവം നടന്ന സ്ഥലമെന്ന നിലയില്‍ പരാതി കൊടുങ്ങല്ലൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃപ്പൂണ്ണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് പ്രതി. നിലവില്‍ മതിലകം സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു. നേരത്തേ കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Third Eye News Live
0