സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം; ഇരുപതിലധികം സ്ത്രീകളെ പീഡിപ്പിച്ചതായി ഇരുപത്തിയൊന്നുകാരിയുടെ സാക്ഷിമൊഴി; ആന്‍ഡമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദര്‍ നാരായിന് സെക്‌സ് റാക്കറ്റുമായി ബന്ധം
സ്വന്തം ലേഖകന്‍
ദില്ലി: ആന്‍ഡമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദര്‍ നാരായിന് സെക്‌സ് റാക്കറ്റുമായി ബന്ധം. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മുന്‍ ചീഫ് സെക്രട്ടറിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും മുന്‍പും സമാന കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയത്. യുവതിയുടെ പരാതിയിലെടുത്ത കേസില്‍ ദില്ലി ഹൈക്കോടതി ജിതേന്ദര്‍ നാരായിന് ഈയടുത്താണ് ഇടക്കാല ജാമ്യം നല്കിയത്.
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇരുപത്തിയൊന്നുകാരിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് സമാനമായ രീതിയില്‍ ഇരുപതിലധികം സ്ത്രീകളെ ജിതേന്ദര്‍ നാരായിന്‍ പീഡിപ്പിച്ചെന്ന വിവരം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോര്‍ട്ട് ബ്ലെയറിലെ നാരായിന്റെ വീട്ടില്‍ ഇരുപതിലധികം സ്ത്രീകളെ എത്തിച്ചതായി സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. ഇവരില്‍ പലര്‍ക്കും സര്‍ക്കാര്‍ ജോലി കിട്ടിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.ഇതു സംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളും, പീഡിപ്പിക്കപ്പെട്ടവര്‍ പലവട്ടം നാരായിന്റെ വീട്ടില്‍ വന്നത് സ്ഥിരീകരിക്കുന്ന ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകളും പൊലീസ് കണ്ടെത്തിയതായാണ് വിവരം.
പീഡന പരാതിയില്‍ നാളെ നാരായിന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനിരിക്കെയാണ് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമായ വിവരങ്ങള്‍ പുറത്ത് വന്നത്. ആന്‍ഡമാനില്‍ നിന്ന് മടങ്ങിയ ശേഷം ദില്ലി ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയായി ജോലിയില്‍ പ്രവേശിച്ച നാരായിണെ വിവാദത്തിന്റെ പിന്നാലെ കേന്ദ്രം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ജിതേന്ദര്‍ നാരായിണ്‍.