ഗള്‍ഫുകാരുടെ ഭാര്യമാരെ  വശത്താക്കി പണവും സ്വര്‍ണവും കൈക്കലാക്കിയ ശേഷം വിളിച്ചിറക്കി കൊണ്ടു പോകുന്നത് ലൈം​ഗിക ചൂഷ്ണത്തിന്; ഷാന്‍ഷൈനും റിയാസും ഭര്‍ത്താക്കന്‍മാര്‍ നാട്ടിലില്ലാത്ത സ്ത്രീകളെ വശത്താക്കി കടത്തുന്ന സംഘത്തിലെ കണ്ണികളെന്ന് പൊലീസ്; യുവതികളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിന്‌ ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ

ഗള്‍ഫുകാരുടെ ഭാര്യമാരെ വശത്താക്കി പണവും സ്വര്‍ണവും കൈക്കലാക്കിയ ശേഷം വിളിച്ചിറക്കി കൊണ്ടു പോകുന്നത് ലൈം​ഗിക ചൂഷ്ണത്തിന്; ഷാന്‍ഷൈനും റിയാസും ഭര്‍ത്താക്കന്‍മാര്‍ നാട്ടിലില്ലാത്ത സ്ത്രീകളെ വശത്താക്കി കടത്തുന്ന സംഘത്തിലെ കണ്ണികളെന്ന് പൊലീസ്; യുവതികളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിന്‌ ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ

സ്വന്തം ലേഖിക

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാമുകിമാരുമായി പിടിയിലായ ഷാന്‍ഷൈനും റിയാസും ​ഗള്‍ഫുകാരുടെ ഭാര്യമാരെ വളച്ചെടുത്ത് ലൈം​ഗിക ചൂഷണത്തിന് ഉപയോ​ഗിക്കുന്ന സംഘത്തിലെ കണ്ണികളെന്ന് പൊലീസ്.

വര്‍ക്കല രഘുനാഥപുരം ബി.എസ്.മന്‍സിലില്‍ ഷാന്‍ഷൈന്‍(38), കരുനാഗപ്പള്ളി, തൊടിയൂര്‍, മുഴങ്ങോട് മീനത്തോട്ടത്തില്‍ വീട്ടില്‍ റിയാസ്(34) എന്നിവരെ കഴിഞ്ഞ ദിവസമാണ് പള്ളിക്കല്‍ പൊലീസ് രണ്ട് യുവതികള്‍ക്കൊപ്പം അറസ്റ്റ് ചെയ്തത്. ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞടക്കം നാല് മക്കളെ ഉപേക്ഷിച്ചാണ് യുവതികള്‍ ഇവര്‍ക്കൊപ്പം ഒളിച്ചോടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിക്കല്‍ കെ.കെ.കോണം ഹീബ മന്‍സിലില്‍ ജീമ(29), ഇളമാട് ചെറുവക്കല്‍, വെള്ളാവൂര്‍ നാസിയ മന്‍സില്‍ നാസിയ(28) എന്നിവരാണ് കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകന്മാര്‍ക്കൊപ്പം പോയത്. ജീമ, ഒന്നര, നാല്, പന്ത്രണ്ട് വയസ്സുകളുള്ള മൂന്ന് പെണ്‍മക്കളെ ഉപേക്ഷിച്ചും, നാസിയ അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയെ ഉപേക്ഷിച്ചുമാണ് പോയത്.

ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലാണ്. 26-ന് രാത്രി 9.30-ന് അടുത്ത ബന്ധുക്കളായ സ്ത്രീകള്‍ ഇരുവരും ചേര്‍ന്ന് കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകന്മാര്‍ക്കൊപ്പം പോവുകയായിരുന്നു.
ഭര്‍ത്താക്കന്‍മാര്‍ നാട്ടിലില്ലാത്ത സ്ത്രീകളെ വശത്താക്കി കടത്തുന്ന സംഘത്തിലുള്ളവരാണ് ഷൈനും റിയാസും.

ഇവര്‍ യുവതികളുമായി ബംഗളൂരു, മൈസൂര്‍, ഊട്ടി, കോയമ്പത്തൂര്‍, തെന്മല, കുറ്റാലം എന്നീ സ്ഥലങ്ങളില്‍ കറങ്ങി. യാത്രാച്ചെലവിന്‌ യുവതികള്‍ അരലക്ഷം രൂപയും വിവിധയിടങ്ങളില്‍ നിന്ന്‌ സമാഹരിച്ച്‌ കാമുകന്‍മാര്‍ക്ക് കൈമാറിയിരുന്നു.

ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ മനോനിലയും, ആരോഗ്യവും നഷ്ടപ്പെട്ടിരുന്നു. തുടർന്നുള്ള
പരാതിയിൽ വിശദമായ അന്വേഷണത്തിനൊടുവില്‍ പോലീസ് സംഘം തെന്മലയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോ​ഗിച്ച ബൊലേറോ ജീപ്പും പിടിച്ചെടുത്തു

സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേര്‍ന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും, പണം സമ്പാദനം ലക്ഷ്യമാക്കി സ്ത്രീകളെ വശീകരിച്ച്‌ കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനല്‍ സ്വഭാവക്കാരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.

ഷൈന്‍ ഇത്തരത്തില്‍ ഭര്‍ത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. ഇയാളുടെ പേരില്‍ എഴുകോണ്‍, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലും, റിയാസിന് കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, ശൂരനാട്, പോത്തന്‍കോട് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകള്‍ നിലവിലുണ്ട്.

പോത്തന്‍കോട്ട് അച്ഛനെയും മകളെയും റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിലെ മൂന്ന് പ്രതികളെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നതും റിയാസാണ്.

വര്‍ക്കല ഡിവൈഎസ്‌പി നിയാസിന്റെ മേല്‍നോട്ടത്തില്‍ പള്ളിക്കല്‍ എസ്‌എച്ച്‌ഒ പി ശ്രീജിത്, എസ്‌ഐ എം സാഹില്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജീവ്, ഷമീര്‍, അജീസ്, മഹേഷ്, അനുമോഹന്‍, ഷംല എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു.