അയ്യന് ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ട് നടന്ന ഭക്തരെ അപമാനിച്ച്‌ സിഐടിയു യൂണിയന്‍ നേതാവ്; ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം

അയ്യന് ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ട് നടന്ന ഭക്തരെ അപമാനിച്ച്‌ സിഐടിയു യൂണിയന്‍ നേതാവ്; ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം

സ്വന്തം ലേഖിക

തിരുവനന്തപുരം: അയ്യന് ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ട് നടന്ന ഭക്തരെ അപമാനിച്ച്‌ പന്തളം സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ സിഐടിയു യൂണിയനില്‍ ചുമട്ടുതൊഴിലാളിയുമായ ബാബു എന്ന് വിളിക്കുന്ന വിനോദ് ആണ് ഇത്തരത്തില്‍ അവഹേളിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടത്. ഇതിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബു ബാബു എന്ന പേരിലാണ് എഫ്ബി പ്രൊഫൈല്‍ ഉള്ളത്. ശബരിമലയിലേക്ക് തിരുവാഭരണവും ആയി പോകുന്ന പേടകവാഹകസംഘത്തെ അനുഗമിക്കുന്ന പല്ലക്ക് വാഹകരെയാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ചത്.

ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി അനേക കാലഘട്ടങ്ങളായി ശബരിമലയിലേക്ക് തിരുവാഭരണ പേടകങ്ങളുമായി പോകുമ്പോള്‍, അതിനെ അനുഗമിക്കുന്ന രാജപ്രതിനിധി സഞ്ചരിക്കുന്ന പല്ലക്ക് എടുക്കുവാന്‍ ഒരു പ്രത്യേക സംഘം ഉണ്ട്. മണ്ഡല കാലം മുഴുവന്‍ വ്രതം നോറ്റ് വ്രതശുദ്ധിയോടെ അയ്യപ്പനു വേണ്ടി സേവനം ചെയ്യുവാന്‍ സ്വയമേവ മുന്നോട്ടു വരുന്ന ഒരു കൂട്ടരാണ് അവര്‍.

അവര്‍ ചെയ്യുന്ന കര്‍മ്മം അയ്യപ്പന് വേണ്ടിയുള്ള പാദസേവയായി അവര്‍ കാണുന്നു. എന്നാല്‍ അവരെ മുഴുവന്‍ അപമാനിച്ചു കൊണ്ടാണ് ഇയാള്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇവനെ പോലെ നികൃഷ്ടജീവികളായ ആളുകളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുക എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ ഈ പോസ്റ്റിനു താഴെ കമന്റ് ആയി ഇട്ടിരിക്കുന്നത്.

പന്തളം മുടിയൂര്‍ക്കോണം ശാസ്താംവട്ടം സ്വദേശിയാണ് ബാബു എന്ന വിനോദ്. ഇതിനുമുൻപും പലതവണ ഇത്തരത്തില്‍ പ്രകോപനപരമായതും ഹിന്ദു ആചാരങ്ങളെ അപമാനിക്കുന്നതുമായ പോസ്റ്റുകള്‍ ഇയാള്‍ ഇട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഇതിനോടകം ആവശ്യമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.