ആയുധങ്ങളുമായി കാറിലെത്തിയ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തർ അറസ്റ്റിൽ; വെട്ടുകത്തിയും ഇരുമ്പുകളും ഇവരിൽ നിന്ന് കണ്ടെത്തി
സ്വന്തം ലേഖകൻ
പാരിപ്പള്ളി: ആയുധങ്ങളുമായി കാറിലെത്തിയ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പാരിപ്പളളി പൊലീസ് കസ്റ്റഡിയിലെടുത്തു.
എസ്.ഡി.പി.ഐ വര്‍ക്കല മണ്ഡലം പ്രവര്‍ത്തകരായ കിളിമാനൂര്‍ കാട്ടുചന്ത ബിസ്മി ഹൗസില്‍ ഗസ്സാലി (24), കല്ലമ്ബലം പുതുശേരിമുക്ക് വട്ടക്കൈത അല്‍ സുറൂരില്‍ അബ്ദുള്‍ ഹലിം (46), പളളിക്കല്‍ കാട്ടുപുതുശ്ശേരി താഴവിള നിസ്റ്റാര്‍കുട്ടി (39), നാവായിക്കുളം മരുതിക്കുന്നു ഡീസന്റ് മുക്ക് വടക്കെവിള വീട്ടില്‍ ഷാനവാസ് (42), വര്‍ക്കല പുത്തന്‍ചന്ത ചിറ്റില കക്കാട് മൂസ സ്സോറില്‍ മുഹാസര്‍ (38) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ജില്ലാ അതിര്‍ത്തിയായ കടമ്പാട്ട്കോണത്ത് ഇന്നലെ രാവിലെ 11ഓടെ പാരിപ്പളളി സി.ഐ അല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറില്‍ വെട്ടുകത്തിയും ഇരുമ്പുകളും കണ്ടതോടെ കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
കസ്റ്റഡിയെടുത്തവരെ കരുതല്‍ തടങ്കലിലാക്കിയതായി പൊലീസ് പറഞ്ഞു.