play-sharp-fill
ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മ‍ൃതദേഹം മറവ് ചെയ്തു;  ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി; പശ്ചിമ ബം​ഗാൾ സ്വദേശിനിയും കൂട്ടാളിയും അറസ്റ്റിൽ

ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മ‍ൃതദേഹം മറവ് ചെയ്തു; ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി; പശ്ചിമ ബം​ഗാൾ സ്വദേശിനിയും കൂട്ടാളിയും അറസ്റ്റിൽ

സ്വന്തം ലേഖകൻ
തൃശ്ശൂര്‍ : ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നല്‍കിയ പശ്ചിമ ബംഗാള്‍ സ്വദേശിനിയേയും കൂട്ടാളിയേയും പൊലീസ് പിടികൂടി.

തൃശ്ശൂര്‍ പെരിഞ്ചേരിയിലാണ് സംഭവം. ഭര്‍ത്താവ് മന്‍സൂര്‍ മാലിക്കിനെ ഭാര്യ രേഷ്മാ ബീവി കൊലപ്പെടുത്തുകയായിരുന്നു.

ഒരാഴ്ച മുമ്പ് മറ്റൊരാളുടെ സഹായത്തോടെ മന്‍സൂറിനെ ഇരുമ്പുവടി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് മൃതദേഹം താമസസ്ഥലത്ത് തന്നെ കുഴിച്ചിടുകയും ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രേഷ്മ തന്നെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തുകയും പോലീസിനോട് ഇവര്‍ ഇത് സമ്മതിക്കുകയും ചെയ്തു.

രേഷ്മക്കൊപ്പം കൊലപാതകം നടത്താന്‍ സഹായിച്ച ആളെയും പിടികൂടിയിട്ടുണ്ട്.