യൂണിഫോം സ്കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗം; സ്കൂള്‍ യൂണിഫോം ധരിക്കാതെ സ്കൂളിലെത്തിയ വിദ്യാര്‍ഥിനിയെ വീട്ടില്‍ പറഞ്ഞുവിട്ട സംഭവത്തിൽ പ്രിൻസിപ്പലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: തൃശൂരില്‍ സ്കൂള്‍ യൂണിഫോം ധരിക്കാത്തതില്‍ വിദ്യാർഥിനിക്കെതിരെ നടപടിയെടുത്ത പ്രിൻസിപ്പലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.
വിദ്യാർഥിനിയെ വഴക്കു പറയുകയും വീട്ടില്‍ പറഞ്ഞുവിടുകയും ചെയ്തതിനെതിരെ പ്രിൻസിപ്പലിനെതിരെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. എന്നാല്‍ സ്കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും, പ്രിൻസിപ്പലിനെതിരെ ചുമത്തിയ കേസ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി.
2020ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാർഥിനി പരീക്ഷാഫലം അറിയുന്നതിനും അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുമാണ് യൂണിഫോം ധരിക്കാതെ സ്കൂളിലെത്തിയത്. ഇതിനിടെ പ്രിൻസിപ്പലിനെ അഭിവാദ്യം ചെയ്തപ്പോള്‍ യൂണിഫോം ധരിക്കാതെ വന്ന കാരണം പ്രിൻസിപ്പല്‍ വിദ്യാർത്ഥിനിയോട് ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് യൂണിഫോം ധരിച്ചുവരാൻ ആവശ്യപ്പെട്ട് വിദ്യാർഥിനിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു എന്നാണ് പരാതി.
എന്നാല്‍, അവധി സമയമായതിനാല്‍ യൂണിഫോം ധരിച്ച് സ്കൂളില്‍ വരേണ്ടത് നിർബന്ധമല്ല. മാത്രമല്ല പ്രിൻസിപ്പലിന്റെ നടപടി വിദ്യാർഥിനിക്ക് മാനസികമായി വിഷമം ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.