കേരളത്തില്‍ ഇന്ന്  പ്രവേശനോത്സവം; സ്കൂളുകള്‍ ഇന്ന് തുറക്കും; ഒന്നാം ക്ലാസിലേക്കെത്തുക മൂന്ന് ലക്ഷത്തോളം നവാഗതര്‍; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി എളമക്കര സർക്കാർ ഹയർ സെക്കൻ‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പ്രവേശനോത്സവം.

രണ്ടു മാസത്തെ മധ്യവേനലവധിക്ക് ശേഷം സ്കൂളുകള്‍ ഇന്നു തുറക്കും.
സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി എളമക്കര സർക്കാർ ഹയർ സെക്കൻ‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഗിക്കും.

വ്യത്യസ്തങ്ങളാണ് പരിപാടികളാണ് ഓരോ സ്കൂളുകളും പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക. മൂന്നു ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്കെത്തും എന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സർക്കാർ ഹയർ സെക്കൻ‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

9.30ന് പ്രവേശനോത്സവ ഗാനത്തിൻ്റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും.