കനത്ത മഴ; ആലിങ്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ ആറ് യുവാക്കള്‍ മംഗലംഡാം കടപ്പാറയില്‍ കുടുങ്ങി; ഒടുവില്‍ ഫയർഫോഴ്‌സും പൊലീസുമെത്തി രക്ഷാപ്രവർത്തനം

Spread the love

പാലക്കാട് : കനത്ത മഴയെ തുടർന്ന് മംഗലംഡാം കടപ്പാറയില്‍ കുടുങ്ങിയ ആറ് യുവാക്കളെയും രക്ഷപ്പെടുത്തി.

video
play-sharp-fill

കടപ്പാറ ആലിങ്കല്‍ വെള്ളചാട്ടം കാണാനെത്തിയ യുവാക്കളാണ് വൈകിട്ട് കുടുങ്ങിയത്.

വൈകുന്നേരം പെയ്ത കനത്ത മഴയില്‍ പോത്തൻതോട്ടില്‍ വെള്ളം കയറിയതിനെ തുടർന്ന് യുവാക്കള്‍ അകപ്പെടുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസുമെത്തി രക്ഷാപ്രവർത്തനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group