സ്കൂൾ പ്രവേശനോത്സവം ജൂൺ 3: പുതിയ അധ്യായന വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്ന് വി ശിവൻകുട്ടി

സ്കൂൾ പ്രവേശനോത്സവം ജൂൺ 3: പുതിയ അധ്യായന വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്ന് വി ശിവൻകുട്ടി

 

തിരുവനന്തപുരം: സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എറണാകുളം എളമക്കര സ്‌കൂളിൽ മുഖ്യമന്ത്രി പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യും. അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

ഭിന്നശേഷിയുള്ള കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാൻ സ്കൂൾ അധികൃതർ വിമുഖത കാണിക്കുന്നുണ്ടെന്ന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതികൾ ശരിയാണെന്ന് ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പരാതികൾ ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ചില എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. ഇത് ഗുണകരമായ രീതി അല്ലെന്നും മന്ത്രി വ്യക്തമാക്കി.

 

പ്ലസ് വൺ സീറ്റ് പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പ് ആണ് ലക്ഷ്യം. മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശത്തിന് അവസരം ഒരുക്കും. അഡ്മിഷൻ തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതിഷേധിക്കുന്നതിൽ പ്രസക്തി ഇല്ല. പ്രതിഷേധത്തിന് മുന്നിൽ മുട്ടുകുത്തില്ല. ഭയപ്പെട്ട് ഓടില്ലെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group